വീണ്ടും ഒരു വിഷു പടികടന്നു വരുന്നു.. ഞാന്‍ ഇവിടെ ജപ്പാനിലും.. അതായത് ഒരു വിഷ് കുളമായി.. വിഷുവിന്‍ കിട്ടേട്ടണ്ട് കൈനീട്ടം , നല്ല ഭക്ഷണം എല്ലാം ഗോപി..
എന്തായാലും കണികാണാന്‍ പറ്റും . ഇപ്പോള്‍ സമയം 11:45 കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ നാളെ ആവും അതായത് വിഷു ദിവസം , ഞാന്‍ എന്തായാലും അപ്പോഴേക്കും ഉറങ്ങില്ല , അപ്പോള്‍ കണികാണലും നടത്താം.. പക്ഷെ കൊന്നപൂവ് ഒന്നും കിട്ടിയില്ല.. അല്ലെങ്കിലും ഇവിടെ എവിടെന്ന് കൊന്നപൂവ് കിട്ടാന്‍ ..
അതെപോലെ പടക്കം പൊട്ടിക്കാനും പറ്റിയില്ല.. എന്തായാലും ഞാന്‍ ഒരു മനസമാധനത്തിന്‍ ഒരു പ്ലാസ്റ്റിക് കവറില്‍ എയര്‍ വീറ്പ്പിച്ചു പോട്ടിച്ചു... ഒരു പ്ലാസിറ്റിക്ക് പടക്കം..
ടെലിവിഷനില്‍ മുഴുവന്‍ വിഷു കച്ചവടം പൊടിപൊടിക്കുന്നു.. എന്തോക്കെ കാണണം ഭഗവാനെ. ഈ ടെലിവിഷനില്‍ ഇങ്ങനെ ഉള്ള പരിപാടിഒക്കെ എടുത്ത് കളയണം. വിഷു പ്രമാണിച്ച് മാത്രം ചില ചില ചിത്രതാരങ്ങളുടെ അഭിമുഖം.. ഒരേ ഒരു പടത്തില്‍ മാത്രം അഭിനയിച്ചിട്ടുള്ള താരങ്ങളുടെ വരെ വിശേഷങ്ങള്‍... ഹാ കഷ്ടം. എന്തായാലും ഒരു രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ നാട്ടില്‍ കാല്‍ കുത്തും ... ഇപ്പോള്‍ ദിവസം എണ്ണിയെണ്ണി ഇരിക്കുന്നതു കാരണം ദിവസത്തിനു ഒക്കെ ഭയങ്കര ജാട.. പെട്ടെന്ന് പോകുന്നില്ല.. 24 മണിക്കുര്‍ എന്നുള്ളത് കൂട്ടിയോ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment