Wednesday, 19 March 2008

ഒരു കേക്ക് സാമ്പാര്‍

കഴിഞ്ഞ ദിവസം എന്റെ ഒരു ജപ്പാന്‍ ഫ്രണ്ടിനോട് കേരള ഫുഡ്സ്നെ പറ്റി സംസാരിച്ചിരുന്നു.. ഞാന്‍ മിക്കാവാറും ദിവസം സാമ്പാറാണ് ഉച്ചക്ക് ഊണിന് ഉണ്ടാക്കാറുള്ളത്. അങ്ങനെ ഇന്നലെ ആ ജപ്പുവിന് ഞാന്‍ ഉണ്ടാക്കിയ സാമ്പാര്‍ കഴിക്കാനുള്ളാ അസുലഭ അവസരം കൈവന്നു.. പുള്ളിക്ക് ഇത് എങ്ങനെ ഉണ്ടാക്കിയെന്ന് അറിയണം ( എത്ര കാലം പരീക്ഷിച്ചിട്ടാണ് , ഒരു സാധാരണാ സാമ്പാറിനിനിന്റെ നിറം വന്നത് എന്ന് എനിക്കല്ലേ അറിയൂ ).

എന്തായാലും ഞാന്‍ അങ്ങേര്‍ക്ക് വിശദമായി ഒരു ക്ലാസ് എടുത്ത് കൊടുത്തു . ആദ്യം കടയില്‍ പോയിസാധനം വേടിക്കുക.. പൈസ കൊടക്കുക.. .............., ........................ ഇപ്പോള്‍ നിങ്ങ്ള് ഉണ്ടാക്കിയതാണ് സാമ്പാര്‍. എല്ലാം പറഞ്ഞതിനു ശേഷം അങ്ങെര്‍ ഇങ്ങനെ പറഞ്ഞു “ഒരു കെക്കിന്റെ കഷണമോ അല്ലെങ്കില്‍ കുറച്ചു ചോക്ലേറ്റോ പോടിച്ചു ചേര്‍ത്താല്‍ കൂടുതല്‍ ടെസ്റ്റ് കിട്ടും”. ഇവനെ ഒക്കെ എന്തു പറയാനാ‍ , എന്നും പോര്‍ക്കിനെം ചോക്ലേറ്റും കഴിച്ച് രുചി ഇപ്പോള്‍ മനസിലാവതെ ‍ആയി കെട്ടോ , ഇതു വരെ ഒരു സാമ്പാര്‍പോലും ഉണ്ടാക്കാത്ത ഇദ്ദേഹം എന്നെ ഉപദേശിക്കുന്നു... ഒന്നു പോയേ ഗഡീ.

Monday, 17 March 2008

ട്രയിന്‍ യാത്ര

ഇവിടെ ജപ്പാനില്‍ എനിക്ക് എല്ലദിവസവും ട്രയിനില്‍ കയറിവേണം ഓഫീസില്‍ പോകാന്‍. ഓഫീസ്ന്നല്ല എവിടെ പോകാ‍നും ട്രയിന്‍ തന്നെ വേണം.ചതുര പെട്ടികള്‍ കുറെയെണ്ണം ചെങ്ങലക്കിട്ടപോലത്തെ ട്രയിനുകള്‍ , ഒന്നുംകൂടി എടുത്തു പറഞ്ഞാല്‍ മെട്രോ റെയില്‍വേയിലെ ട്രയിനുകള്‍. വെല്ലപോഴും ഒന്നു വാതുല്‍ക്കല്‍ നിന്ന് കാറ്റൊക്കെ കൊണ്ട് പോകാംന്ന് വിചാരിച്ചാല്‍ അവര് സമ്മതിക്കില്ല. വണ്ടിവിടണംങ്കില്‍ ഡൊറ് അടക്കണം, പഹയ്ന്മാര്‍ .

നാട്ടിലാണെങ്കില്‍ ട്രയിനിയില്‍ കയറിയാല്‍ , വാതില്‍കല്‍ ഒക്കെ നിന്ന് ഒരു പാട്ടൊക്കെ പാടി , എടക്ക് കൊണ്ട് വരുന്ന ഉഴുന്നുവട ഒക്കെ കഴിച്ച് ജോളിയായി പോവാം. പൈസയും കുറവ് , ഇവിടെ ആകെ ഒരു നേട്ടം ഉള്ളത് സമയത്തിന് എത്തും എന്നുള്ളതാണ് . സമയം ധാരാളം ബാക്കി ഉള്ള എനിക്ക് സമയത്തിന് എന്ത് വില. ഒരു ദിവസം ഓഫീസിലെക്ക് വരുന്ന വഴിക്ക് ട്രയിന്‍ ഒരു മുന്നു മിനിറ്റ് ലേറ്റായി , അപ്പോഴെക്കും അള്‍ക്കാരൊക്കെ സ്റ്റേഷനില്‍ ആകെ ചൂടായി നില്‍ക്കുകയാണ്. വാച്ചിലേക്കും ട്രാക്കിലെക്കും മാറി മാറി നോക്കികൊണ്ട്നില്‍ക്കുന്നു. എന്ത് പറയാന്‍.

ഉം ഒരു തീവണ്ടി വരുന്നുണ്ട് , പോകട്ടെ . വീണ്ടും ഒരു ബോറ് യാത്ര.

Saturday, 15 March 2008

മോഹിനിയട്ടം കാണാന്‍ പോയപ്പോള്‍

കഴിഞ്ഞ ഞായര്‍ ആഴ്ച ഇവിടെ എബിന അടുത്ത് ഒരു ജപ്പാനീസ് പെണ്‍കുട്ടി മോഹിനിയാട്ടം കളിക്കുന്നുണ്ട് എന്ന് ഒരു കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു. എന്തായാലും വേറെ പരിപാടി ഒന്നും ഇല്ലാത്തതിനാലും മോഹിനിയാട്ടത്തില്‍ ഞാന്‍ ഒരു കിടു ആയതിനാലും ആ പെണ്‍കുട്ടിക്ക് വല്ല സംശയം ഉണ്ടെങ്കില്‍ അതു തിര്‍ത്തേക്കം എന്നും കരുതി അങ്ങോട്ട് പോവാന്‍ തീരുമാനിച്ചു. ഒറ്റക്ക് പോവാന്‍ മടിയയതുകൊണ്ട് വേറെ രണ്ട് ഫ്രണ്ട്സ്നിയും വിളിച്ചു വരുത്തി. അവരാണ് ഷൈബുവും രാജേഷും ( അവര്‍ക്കും തരക്കേടില്ലതെ മോഹിനിയാട്ടം അറിയാം:) )

അങ്ങനെ ഞായര്‍ വന്നെത്തി . ഉച്ചക്ക് മുന്നരക്കാണ് മോഹിനിയാട്ടം തുടങ്ങുക. ഞങ്ങള്‍ ഒരു 12:30 ആയപ്പോള്‍ യാത്ര തുടങ്ങി. അറ്റ്സുഗി വരെ ഉള്ള വഴിയേ അറിയൂ. അവിടെ അറ്റ്സുഗി cultural centeril ആണ് പ്രൊഗ്രാം എന്നും അറിയാം.. എന്തായാലും എബിന എത്തിയിട്ട് അവ്ടെ നിന്നും ചൊദിച്ചു ചോദിച്ചു പോകാം എന്നു തീരുമാനിച്ചു.

ഒരുമണിക്കൂറിനുള്ളില്‍ അറ്റ്സുഗി എത്തി. റെയില്‍വേ സ്റ്റേഷന്‍ പുറത്തു ഇറങ്ങി. ഇനി കള്‍ചറല്‍ സെന്റര്‍ കണ്ട്പിടിക്കണം . ഉം നോക്കാം..... ചുറ്റും നോക്കിയപ്പോള്‍ ഒരു മാപ്പ് ഇരിക്കുന്നത് കണ്ട്. ഹോ ഇനി എല്ലാം ഈസി ആണ്.. ഞങ്ങള്‍ മാപ്പിന്റെ അടുത്തേക്ക് പോയി... പക്ഷെ അതില്‍ സ്ഥലപേര് മുഴുവന്‍ ജാപ്പനീസിലാണ് എഴുതിയിരിക്കുന്നത്.. വീണ്ടും പ്രശ്നമായി.. ടാക്സി വിളിച്ചാലോ എന്ന് ആലോചിച്ചു.. പക്ഷെ ഈ സ്ഥലം വെല്ല 10km അപ്പുറത്താണേങ്കില്‍ കീശകീറിപോക്കും .. അപ്പോള്‍ പിന്നെ നടക്കാന്‍ എന്ന് തീരുമാനിച്ചു.. പക്ഷെ എങ്ങോട്ട് ? ഇന്നണേങ്കില്‍ ഷൈബു വടക്കുനോക്കിയന്ത്രം എടുത്തില്ല , അതികാരണം ദിശനോക്കാനും പറ്റില്ല... മോഹിനിയാട്ടം എന്താവുമോആവോ ? അങ്ങനെ ഞങ്ങള്‍ ടോട്ടല്‍ കണ്‍ഫ്യൂഷ്ന് ആയി മാ‍പ്പിലേക്കും റൊഡിലേക്കും മാറി മാറിനോക്കുകൊണ്ട് നില്‍ക്കുകയാണ്...

“കാന്‍ ഐ ഹെല്‍ പ് യൂ.... ?“ പുറകില്‍ നിന്നും ഒരുവിളി.. ഒരു ജപ്പാന്‍കാ‍രന്‍. കണ്ടിട്ട് ഒരു 45 വയ്സ് തോന്നുന്നുണ്ട്. പുള്ളി ഒന്നും കൂടിചോദിച്ചു “കാന്‍ ഐ ഹെല്പ് യൂ”?
യെസ് , ഒരു നൂറിവട്ടം യെസ്. എന്നു നമ്മളും

"we want to go to atsugi cultural center." , do you know where it is ?

മൂപ്പര് ഒരു അഞ്ചുമിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് അപ്പുറത്തെ കടയില്‍ പോയി എന്തോ ചോദിക്കുന്നതു കണ്ടു.. ഞങ്ങള്‍ ഭയങ്കര ഹാപ്പിയായി.. നാടായാല്‍ ഇങ്ങനെ വേണം. എന്തോരു ഭവ്യത , എന്തൊരു വിനയം. അങ്ങേര് തിരിച്ചു വന്നുപറഞ്ഞു , അറ്റ്സുഗി കള്‍ചറല്‍ സെന്റെര്‍ എന്ന് പേര് ഉണ്ട്ങ്കിലും അത് അറ്റ്സുഗിയില്‍ അല്ല , അത് എബിനയില്‍ ആണ് . നീങ്ങള്‍ ആദ്യം എബിനയീലേക്ക് പോണം.
ഞാന്‍ കാണിച്ചുതരാം .. ഫോളോ മീ.

ശരി എന്നാല്‍ പിന്നെ അങ്ങോട്ട് പോയെക്കം എന്ന് കരുതി അങ്ങെരുടെ പിന്നാലെ നടന്നു (ഓടി). അങ്ങനെ എബിന എത്തി.. അയാള്‍ വീണ്ടും ഒരൂ ഫോളോ മീ പറഞ്ഞു. എബിന സ്റ്റേഷനു പുറത്തു കടന്നു. അങ്ങേര് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടുകയാണ്.
ഈശ്വരാ‍. ഇനി ഞങ്ങളെ കുടുക്കാനുള്ള വല്ല ഉദ്ധേശം ആണോ ? ഈ കള്‍ചറല്‍ സെന്റ്ര് എന്നു പറയുന്നത് വെല്ല കുഴപ്പം പിടിച്ച സ്ഥലം ആകുമോ ? അങ്ങനെ പോലീസ് സ്റ്റേഷന്‍ എത്തി . അങ്ങേര് പോലീസുകാരനോട് എന്തിരക്കയോ ജാപ്പനീസില്‍ കാച്ചിവിടുന്നുണ്ട് . ഞങ്ങള്‍ മുഖത്തോട് മുഖം നോക്കീ. അടി കിട്ടുമോ , എയ് ഇല്ല.

അയാള്‍ പോലീസുകാരനോടുള്ള കൂടിയലോചനക്ക് ശേഷം പറഞ്ഞു , അറ്റ്സുഗി കള്‍ചരല്‍ സെന്റര്‍ ഇവിടെനിന്നും 10 മിനിറ്റ് നടക്കണം , ഞാന്‍ കാണിച്ച് തരാം , ഗയ്സ് ഫോളോ മീ.. ഇപ്രാവശ്യം ആ ഫോളോ മീയില്‍ എന്തോ ഒരു കാഞ്ചി മിസ്റ്റേക്ക് ( അഥവാ സ്പെല്ലിഗ് മിസ്റ്റേക്ക് ) എനിക്ക് തോന്നി.. എന്തായാലും ഇവിടം വരെ വന്നതല്ലെ ഒന്നു പോയിനോക്കാം , മോഹിനിയട്ടതിന്റെ അവസാനം ഭാഗമെങ്കിലും കാണാന്‍ കഴിഞ്ഞാലോ.

അങ്ങേര്‍ അറ്റ്സുഗി കള്‍ചറല്‍ സെന്റര്‍ ലക്ഷ്യമാക്കി കുതിച്ചു. ഞങ്ങളും അങ്ങെരുടെ പിറകേ നടന്നു. അവസാനം ഒരു ബില്‍ഡിങ്ങ് കാണിച്ചിട്ട് അങ്ങേര്‍ പറഞ്ഞൂ “ഇതാണ് അറ്റ്സുഗി കള്‍ചറല്‍ സെന്റ്ര്. “. ഒടനെ ഞങ്ങള്‍ അങ്ങെര്‍ക്ക് ഒരു നന്ദി പ്രാകാശിപ്പിച്ചു.

ഓകെ സീയു , എന്നും പറഞ്ഞ് അങ്ങേര്‍ സ്കൂട്ടായി.. ഞങ്ങള്‍ല്‍ ബില്‍ഡിഗിന്റെ ഉള്ളിലെക്കും കയറി.

അവിടെ മോഹിനായട്ടത്തിന്റെ ഒരു ശബ്ദവും കേള്‍ക്കുന്നില്ല. മാത്രമല്ല വേറെ ആരെയും കാണുനില്ല. ഇനി ചിലപ്പോള്‍ മോഹിനിയാട്ടം മുകളിലെ നിലയില്‍ എങ്ങാനും ആയാലോ ? എന്തായലും റിസ്പഷനില്‍ ഒരുചേച്ചി ഇരിക്കുന്നുണ്ട് . അവരോട് അറിയവുംന്ന ജാപ്പനീസില്‍ ചോദിച്ചു. ഇവിടെ അല്ലെ ഈ മോഹിനിയാട്ടത്തിന്റെ പരിപാടി നടക്കുന്നത് ,

അവര് അന്തം വിട്ട കുന്തം പോലെ നില്‍ക്കുകയാ‍ണ്‍ , എന്ത് മോഹിനിയാട്ടമോ ? എന്താണത് .

അത് അത് മോഹിനിയട്ടം ഒരു ഡാന്‍സ് ആണ് , ഇന്‍ഡോ ഡാന്‍സ്.. അത് ഇവിടെ ഇന്ന് ഉണ്ട്ന്ന് കേട്ടു .
ഇവിടെ ഡാന്‍സ് ഒന്നുമില്ല , ഇവിടെ ഇന്നു കിമോണോടെ തയ്യല്‍ പരിശീലനം ആണ്. നിങ്ങള്‍ക്ക് സ്ഥലം മാറിയതാവും എന്ന് ആ ചേച്ചി പറഞ്ഞു. ഓ അങ്ങനെ ആണൊ , എന്നാല്‍ ഞങ്ങള്‍ പോണു എന്ന് പറഞ്ഞ് ഞങ്ങാള്‍ പുറത്തെക്ക് ഇറങ്ങി.( കിമോണോ തയ്യല്‍ പടിച്ചാല്‍ നല്ല ഒരു കൈതൊഴിലായേനെ. , ഒന്നുമിലെങ്കിലും ഒന്നുരണ്ടു കിമോണൊ ത്യ്ച്ചു വിറ്റാല്‍ കുറച്ചു കാശ് തടയും )

അങ്ങനെ മോഹിനിയാട്ടം കാണാനുള്ള മോഹം വെറും മൊഹം ആയി.. അല്ലെങ്കിലും കണ്ടത് മനോഹരം , കാണാത്തത് അതിമനോഹരം എന്നാണല്ലൊ. തിരിച്ചു പോകുന്ന വഴിക്ക് വീണ്ടും ആ വഴികാട്ടിയെ കണ്ടപ്പോള്‍ ഒന്നും കൂടി ഒരു താങ്ക്സ് പറയാന്‍ മറന്നില്ല.. അല്ലെങ്കിലും ഇത്രയും നന്നായി ആര്‍ക്കെങ്കിലും വഴിതെറ്റികാന്‍ പറ്റുമോ ? ( എന്തായലും അദ്ധേഹത്തിന്റെ സഹായിക്കാനുള്ള മനസിനെ ഞാന്‍ മാനിക്കുന്നു )

Friday, 14 March 2008

അപ്പോളയും ചന്ദ്രനും , പിന്നെ കാല് കുത്തലും..

ഇന്ന് ഉച്ചക്ക് ഫുഡ്കഴിക്കാ‍നായി പതിവുപോലെ അണ്ടര്‍ഗ്രൌണ്ട് ഹാളിലേക്ക് പോയി.. എല്ലാവരും ഇന്ന് നേരത്തെ എത്തിയിട്ടുണ്ട്. എല്ലാവരും എന്ന് വച്ചാല്‍ ഞങ്ങളുടെ ലഞ്ച് ടീംസ്.. ഒരു ചൈനക്കാരന്‍ (ഷൂ സാന്‍) , ഒരു സ്രീലങ്കക്കാരന്‍ (നിസാര്‍) , ഒരു ഫ്രഞ്ചുകാരന്‍(റോമന് ‍) ,ഒരു ജപ്പാന്‍ കാരന്(ഉവാഗി , ഉമ്മാക്കി അല്ല)‍. എല്ലാവരും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്.. ആപ്പോള്‍ ആ ഫ്രഞ്ചുകാരന്‍ അവിടെ ചൈനക്കരന്റെ ഉണ്ടായിരുന്ന പേപ്പര്‍ കാണിച്ചിട്ട്, അതില്‍ ഉള്ള് ഒരു സ്പേസ് ഷിപ്പിന്റെ പടം നോക്കിയിട്ട് വിശദീകരണം തുടങ്ങീ. അവസാനം പുള്ളിയുടെ കഷ്ടകാലത്തിനോ അതോ എന്റെ കഷ്ടകാലത്തിനോ അങ്ങേര് ഇങ്ങനെ പറഞ്ഞു , അമേരിക്കകാര്‍ കിടിലം തന്നെ , അവര്‍ക്കാണ് സ്പേസ് ടെക്നോളജിയില്‍ കൂടുതല്‍ വിവരം. ഉദാഹരണത്തിന്‍ അവരല്ലെ ആദ്യം ചന്ദ്രനില്‍ കാല്‍ കുത്തിയത്...


ഇതും കേട്ടതും അവിടെ ഇരുന്നിരുന്ന് ഷു സാ‍ന്റെ രക്തം തിളച്ചു( എങ്ങനെ തിളക്കാതിരിക്കും , കമ്യൂണിസ്റ്റ് രക്തം അല്ലെ.. കുത്തക മുതലാളിത്തെ രാജ്യത്തെ അനുകൂലിച്ചത് മൂപ്പര്‍ക്ക് പിടിച്ചില്ല ) .. അങ്ങേര്‍ ഉടനെ പ്രഖ്യാപിച്ചു , നീലാംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയില്ല [ പിന്നെ മൂപ്പര്‍ തല കുത്തിയായിരുക്കും എറങ്ങിയത് , എന്തിരെങ്കിലും ആവട്ടെ ] . അത് വീഡിയോ ഫെയ്ക്ക് വീഡിയോ ആയിരുന്നു.. ഇതും പറഞ്ഞ് മൂപ്പര് അങ്കട് ചൂടായി.. ഞാന്‍ ആകെ അന്തം വിട്ടുപോയി .
റൊമന്‍ വിടാന്‍ ഭാവം ഇല്ല , എന്നാല്‍ തെളിവ് കാണിക്ക് എന്നായി അങ്ങേര് , ഷൂസാന്‍ പിന്നെ ഒരു പ്രസംഗം ആയിരുന്നു. ഇതൊക്കെയാണ് പുള്ളിയുടെ തെളിവുകള്‍
1. 1960 ആണ് അപ്പോളോ വിട്ടത്.. അന്ന് അത്രയും ടെക്നോളജി വികസിച്ചിട്ടില്ല..

2. ഈയടുത്ത് ചൈനക്ക് ചന്ദ്രനിലേക്ക് ആളെ അയക്കാന്‍ പ്ലാന്‍ ഉണ്ട്ന്ന് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു , അതിനുശേഷം അമേരിക്കയും ഉടനെ പറഞ്ഞ് “അവര്‍ക്കും വീണ്ടും ഒരു പ്ലാന്‍ ഉണ്ട്ന്ന് ചന്ദ്രനിലേക്ക് ആളെ വിടാന്‍ , പക്ഷെ പെട്ടെന്ന് പറ്റില്ല എന്നും.“ ഇതില്‍നിന്നും അവര്‍ പണ്ട് ചന്ദ്രനില്‍ പോയിട്ടില്ല എന്നും അന്നു അവര്‍ ഏതോ ഒരു പറമ്പില്‍ പോയി വീഡിയോ പിടിച്ച് ജനങ്ങളേ വിശ്വസിപ്പിച്ചതായിരിക്കം.

3 1960കളില്‍ അമേരിക്കയുടേയും നല്ല ടെക്നോളജി റഷ്യയുടേതാണ് ( വീണ്ടും കമ്യൂണിസ്റ്റ് താല പൊക്കി).



പിന്നേയും കുറേ രസകരമായ തിയറികള്‍ ഉണ്ടായിരുന്നു... ചന്ദ്രനില്‍ ഓയില്‍ ഉണ്ട്ങ്കില്‍ എന്ത് കൊണ്ട് അമേരിക്ക അതു എടുക്കുന്നില്ല..ഇറാഖിനെ ആക്രമിച്ച് അമേരിക്ക ഓയില്‍ എടുത്തു , എന്തുകൊണ്ട് ചന്ദ്രനില്‍ നിന്നും എടുക്കാന്‍ പറ്റുന്നില്ല..



സഹികെട്ട് എല്ലവരും സമ്മതിച്ചു. നീലാംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലു കുത്തിയില്ല.. (ഷൂ സാന്‍ അപ്പോള്‍ ഹാപ്പിയായി.) പകരം ആദ്യം കൈ ആണ് കുത്തിയത് ..(ഷൂ സാന്‍ വീണ്ടും പ്രസംഗം തുടങ്ങി , ഞാന്‍ ഉറക്കവും .)

Thursday, 13 March 2008

ആധുനിക തടവറ

അവര്‍ എല്ലാവരും ചേര്‍ന്ന് അയാളെ തടവിലാക്കി.. ആയാലും അത് അറിഞ്ഞീല്ല . തടവറയില്‍ കേറി വളരെ കാലം കഴിഞ്ഞാണ് അത് തടവറ ആണെന്ന് അയാള്‍ മനസിലാക്കിയത്.. അവിടുത്തെ ഭാഷ ഒരു പ്രത്യേക ഭാഷ ആണ് , അതുകൊണ്ട് അയാള്‍ക്ക് അവിടെ ആരെയും കുട്ട് കിട്ടിയില്ല .. വെല്ലപോഴും ജയില്‍ പണിയുടെ ഇടവേളയില്‍ ഒരേ ഭാഷ പറയുന്ന മറ്റ് തടവുകാരെ കാണും ..

അയാള്‍ക്ക് സഹികെട്ടു , ‍ തടവറ ചാടാന്‍ തീരുമാനിച്ചു. ചുമ്മാ ചാടിയാല്‍ അയാള്‍ നാട്ടില്‍ എത്തില്ല . ഒരു വലിയ ചാട്ടം തന്നെ വേണം. പണ്ട് ഹനുമാര്‍ സ്വാമി ലങ്കയിലെക്കു ചാടിയപോലെ.. പക്ഷെ ഇതു അതിലും വലിയ ചാട്ടം ആണ് . അയാള്‍ക്കാണെങ്കില്‍ ചാട്ടം അത്ര വശവുമില്ല...

അവസാനം അയാള്‍ അതു തന്നെ ചെയ്തു . നേരേ ടോക്യോ എയര്‍പോര്‍ട്ടില്ലെക്ക് വിട്ട് സിംഗപൂര്‍ ഐയര്‍ലൈന്‍സിന്റെ ടിക്കറ്റ് എടുത്തു.. അങ്ങനെ അയാള്‍ തടവറ ചാടാന്‍ ഒരുങ്ങുകയാണ്... വില്ലന്‍ മാരേ ദയവായി ഇപ്പോ വരല്ലെ.. ഞാ‍ന്‍ ഒന്നു ചാടിക്കോട്ടെ..

Monday, 10 March 2008

കോഴി ജന്മം

നമുക്ക് എല്ലാവര്‍ക്കും അറിയാം കോഴിയെ , കോഴിമുട്ടയെ . പക്ഷെ ശരിക്കും എത്ര പേര്‍ ഈ കോഴിയുടെ നന്മ ആഗ്രഹിക്കുന്ന്ണ്ട് ? ഇത് ശരിക്കും വളരെ സീരിയസായ ഒരു വിഷയം അല്ലെ ?

ഈ ലോകത്തെ എത്ര ശതമാനം കോഴികള്‍ ആയുസെത്തിമരിക്കുന്നുണ്ട് ? അതേപോലെ ജനിക്കുന്നതിനുമുന്‍പേ മരിക്കുന്ന എത്രയെത്ര കോഴിക്ടാങ്ങള്‍ , ആരെങ്കിലും ഇത് ആലോചിച്ച് ഒരിറ്റ് കണ്ണ് നീര്‍ പോഴിക്കാര്‍ ഉണ്ടോ ?
ഇല്ല.. എല്ലാവര്‍ക്കും വേണം കൊഴിയേ , അല്ല കോഴിയുടെ ശരീരത്തെ ... എല്ലാവരും കോഴിയെ വളത്തുന്നു മുട്ടക്ക് വേണ്ടി..

എല്ലാകോഴിയും കൊലചെയ്യപ്പെടുന്നു (ചിലകൊഴികള്‍ ചവേറുകളാണ് , ബ്രോയിലറ് കോഴികള്‍) , വളരെ ചെറിയൊരു ശതമാനം രോഗം വന്ന് മരിക്കുന്നു. ഈ ഭൂമിയില്‍ മനുഷ്യരെ പോലെ എല്ലാ ചരാചരങ്ങള്‍ക്കും ജീവിക്കാന്‍ അവകാശം ഇല്ലെ ?


ഹാ കഷ്ടം.. ഈ മനുഷ്യര്‍ ഇങ്ങനെ ആയല്ലൊ ( ഞാന്‍ വെജിറ്റേറിയന്‍ ആണേ :) )

Sunday, 9 March 2008

ഉസ്മാന്‍ Vs ലോനപ്പന്‍ മിനി കഥ

ഡാ കുട്ടപ്പായി കടുപ്പത്തില്‍ ഒരു ചായ , ഉസ്മാന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ തിരിഞ്ഞു നോക്കി.പത്രം കൊണ്ട് മുഖം മറച്ചിരുന്നതു കാരണം ഉസ്മാന്‍ എന്നെ കണ്ടില്ല. ഒരാഴ്ച മുന്‍പ് എന്റെ കൈയ്യില്‍ നിന്നു നൂറു രൂപയും വേടിച്ചു മുങ്ങിയതാണു ലെവന്‍ , ഇന്നു എന്തായാലും അതു തിരികെ വേടിക്കണം.

ഞാന്‍ പതുക്കെ ഉസ്മാന്റെ പിന്നില്‍ ചെന്നിട്ടു വിളിച്ചു , ടാ ഉസ്മാനേ , നിനക്കു ചായ മാത്രം മതിയോ ? ഒരു കുട്ടി പുട്ട് കൂടി പരയട്ടെ ? ഉസ്മാന്‍ എന്നെ കണ്ടതും വിനയാന്വിതന്‍ ആയി.

ഉസ്മാന്‍ : അല്ല ആര്തു നമ്മുടെ ലോനപ്പന്‍ അണ്ണനോ ? , അണ്ണനെ തിരക്കി ഞാന്‍ എവിടെ ഒക്കെ പോയി എന്നു അറിയാമോ
ഞാന്‍ : ടാ , കൊല്ല കുടിലില്‍ സൂചി വിക്കാന്‍ നോ‍ക്കല്ലേ , നീ എവിടെയും പോയിട്ടില്ല എന്നു എനിക്കറിയാം, കഴിഞ്ഞ ആഴ്ച എന്റെ കയ്യില്‍ നിന്നും വേടിച്ച് കാശ് എനിക്കു ഇപ്പോള്‍ കിട്ടണം . അല്ലെങ്കില്‍ നിന്നെയും തപ്പി ഞാന്‍ നടക്കണ്ടി വരും.
ഉസ്മാന്‍ ( ഒരു വളിച്ച ചിരി വിട്ടു കൊണ്ട്) അണ്ണനു ഞാന്‍ എന്റെ മൊബൈല്‍ നംബര്‍ തരാം, അപ്പോള്‍ പ്രശ്നം ഇല്ലല്ലൊ.. കാശ് വേണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതി , അപ്പോള്‍ ഞാന്‍ ഓടിയെത്തും.

ഞാന്‍ : നിന്റെ നംബര്‍ ഒന്നും എന്റെ അടുത്തു എറക്കണ്ട , എനിക്കു പൈസ ഇപ്പോള്‍ കിട്ടണം.
അണ്ണാ അണ്ണന്‍ തന്ന നൂറ് രൂപയില്‍ ഇനി വെറും രണ്ടര രൂപയേ ബാ‍ക്കി ഉള്ളൂ , അതിനുഞാന്‍ ചായ ഓടര്‍ ചെയുതു , ഇനി ഇപ്പോള്‍ ആ ചായ വേണമെങ്കില്‍ അണ്ണന്‍ കുടിച്ചോ .എന്നു ഉസ്മാന്‍ പറഞ്ഞപ്പോള്‍ എന്റെ സകലമാന കന്‍ട്രോളും വിട്ടു. ആ ചായ എടുത്തു അവന്റെ മുഖത്തേക്ക് ഒഴിച്ചാലോ എന്നു ഞാന്‍ ആലോചിച്ചു , പക്ഷെ ലവന്‍ എന്നെക്കാള്‍കുറച്ചു ആരോഗ്യവാന്‍ ആയതു കാരണം ആതു ഞാന്‍ ചെയുതില്ല , അപ്പോള്‍ പിന്നെ രണ്ടര രൂപയെങ്കില്‍ രണ്ടര രൂപ , ഉസ്മാനെ തല്‍ക്കാലം നീ ചായ കുടിക്കണ്ട , അതു ഞാന്‍ കുടിച്ചെക്കാം. അപ്പൊള്‍ ബാക്കി തൊന്നൂറ്റി ഏഴരരൂപ നീ എപ്പോള്‍ തരും ?

ഉസ്മാന്‍ (ദേഷ്യത്തോടെ ): അതു തരാം അണ്ണാ , ഞാന്‍ നാടു വിട്ടു പോകുന്നുമൊന്നുമില്ല ,
ഞാന്‍ : ഉസ്മാനേ നീ ഒരു തിയതി പറ , അല്ലാതെ നീ നാടി വിടുകയോ വിടാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്ത് , പക്ഷെ ആ തിയതിക്കു എന്റെ കാശ് കിട്ടണം.ഇതു പറയുന്ന സമയത്ത് ഉസ്മാന്റെ പോക്കറ്റില്‍ 100ന്റെ നോട്ട് ഞാന്‍ കണ്ടു. കള്ളന്‍ പൈസ പോക്കട്ടില്‍ വച്ചിട്ട് ആഭിനയിക്കുന്നു .

ഉസ്മാന്‍ : അണ്ണാ‍ ഞാന്‍ ചൂടായതല്ല. അണ്ണനു ഞാന്‍ പൈസതരാം എന്തായാലും . അതു പറഞു അവന്‍ വീണ്ടും പറഞ്ഞു , കുട്ടപ്പായീ ഒരു ചായ, പറ്റില് എഴുതിക്കോ . എട ഭയങ്കാരാ ഞാന്‍ മനസില്‍ പറഞ്ഞു , എന്തായലും ലവനിട്ട് ഒരു പണി കൊടത്തിട്ടു തന്നെ കാര്യം.

കുട്ടപായി ചായ കൊണ്ടന്ന് മേശപ്പുറത്ത് വച്ചു. ഉസ്മാന്‍ ചായ കുടിക്കന്‍ തുടങ്ങി , ഞാന്‍എന്റെ ചായ കുടി കഴിഞ്ഞതു കാരണാം ഞാന്‍ എഴുന്നേറ്റു പൈസ കൊടത്തു. അപ്പോ ഉസ്മാനെ ഞാന്‍ പോകുന്നു , നീ പൈസ വേഗം തരാന്‍ നോക്ക്. അതുപിന്നെ ഉറപ്പല്ലെ അണ്ണാഅടുത്ത ആഴ്ച തന്നെ ഞാന്‍ കാശ് തരും. അണ്ണന്‍ ധൈര്യം ആയി പോവിന് ഉസ്മാന്‍ മൊഴിഞ്ഞു‍.

പിന്നെ എന്റെ കാശ് വേടിച്ചിട്ട് എനിക്കു ധൈര്യം തരാന്‍ വന്നിരിക്കുന്നു , വായില്‍ തൊന്നിയ ചീത്ത എല്ലാം ഞാന്‍ അപ്പോള്‍ അവനെ വിളിച്ചു (മനസില്‍ ).

ഭാഗം രണ്ട്
സമയം പത്തു കഴിഞ്ഞൂ എന്ന് തൊന്നുന്നു ,മുംതാസിനെ കാണുനില്ലല്ലോ , പത്തു മണി കഴിഞ്ഞാല്‍ ഏതുനിമഷവും പ്രതീകഷിക്കാം.മറ്റുള്ളതില്‍ നിന്നും ഒരു പ്രത്യേകമായ ഒരു തലയെടുപ്പുണ്ട് മുതാസിന് . ഞാന്‍ അങ്ങനെ തെക്കോട്ടും വടക്കോട്ടും നോക്കിനില്‍ക്കുകയാണ്. ഒരു ഹോണ്‍ കേട്ടപ്പോള്‍ തിരിഞ്ഞിനോക്കി, ഓ മുംതാസ് എത്തിയോ , സമധാനമായി , അങ്ങനെ ഞാന്‍ ഒരു വിധം ഉള്ളില്‍ കയറിപറ്റി. ഒരു സീറ്റിനോട് ചെര്‍ന്ന് നിന്നു. തൊട്ടടുത്ത് ഇരിക്കുന്ന വിദ്വാനെ നോക്കി അതു ഉസ്മാന്‍ ആയിരുന്നു.

ഉസ്മാന്‍ നല്ല ഉറക്കം. തല ബസിന്റെ താളത്തിനു അനുസരിച്ച് ആടികൊണ്ടിരിക്കുന്നു. ഞാന്‍ ഉസ്മാന്റെ പോക്കറ്റിലെക്കു നോക്കി അവിടെ എന്നെ നൊക്കി പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്നു 100 രൂപ.
ചെറിയപള്ളി , ചെറിയപള്ളി കിളി അടുത്ത സ് റ്റോപ്പ് വിളിച്ചു പറയുകയാണ്,ഉസ്മാന്റെ അടുത്തു ഇരുന്നവന്‍ എഴുന്നേറ്റു , തല്‍ക്ഷണം ഞാന്‍ അവിടെ എങ്ങനെയോ കേറി ഇരുന്നു. ഉസ്മാന്‍ ഇപ്പോളും നല്ല ഉറക്കമാണ് . എനിക്കു കിട്ടാനുള്ള തൊന്നൂറ്റു ഏഴര രുപയെ കുറിച്ചായി എന്റെ ചിന്ത. അതു ഞാന്‍ എങ്ങനെ ഈ പഹയന്റെ കൈയ്യില്‍ നിന്നും വേടിക്കും. മുന്നില്‍ നിന്നും കണ്ട്ക്ടറ് വരുന്നുണ്ട് , കുരിശ് ഇനി ടിക്കറ്റ് എടുക്കണം. ടിക്കറ്റ് , ടിക്കറ്റ് കണ്ട്ക്ടറ് അങ്ങനെ വിളിച്ചു പറഞ്ഞൂ വരുകയാണ് , ഉസ്മാന്‍ പതുക്കെ ഉറക്കം വിട്ടു. ഉസ്മാനെ നിങ്ങള്‍ എവിടേക്ക് പോകുന്നു ഞാന്‍ ചൊദിച്ചു. , അല്ല ആര്ത് അണ്ണനോ .

ഞാന്‍ ; അതെ ഞാന്‍ തന്നെ , എനി പ്രൊബ്ലം ?
ഉസ്മാന്‍ : എനിക്ക് എന്തു പ്രൊബ്ലം , ഞാന്‍ കാട്ടകട വരെ പോകുന്നു.
ഞാന്‍ : അതു നന്നായി , ഞാനും കാട്ടാകടയിലേക്ക് ആണ് , ഉസ്മാനേ ദേ കണ്ടക്ടറ് വന്നു എന്റെ കൂടി ടിക്കറ്റ് എടുത്തേക്ക്, നീ എനിക്കു എന്തായാലും ഒരു 97.5 രൂപ തരാനില്ലെ ? , എന്റെ കയ്യില്‍ ചെയ്ഞ്ച് ഇല്ലാ , അതാ
ഉസ്മാന്‍ ; അണ്ണാ , ഞാന്‍ പേഴ്സ് എടുക്കാന്‍ മറന്നു , ഒരു കാര്യം ചെയ്യ് , ഇവിടെ നിന്ന് കാട്ടാകട വരെ രണ്ടര രൂപ , അണ്ണന്‍ എന്റെ കൂടി എടുക്ക്. ഉസ്മാന്‍ എന്നെ കടത്തി വെട്ടി .എന്റെ പോക്കറ്റില്‍ ചെയിഞ്ച് ഉണ്ടായിട്ടും ഞാന്‍ 50തിന്റെ നോട്ട് എടുത്ത് കൊടത്തു , അല്ലെങ്കില്‍ഞാന്‍ പറഞ്ഞതു നുണ ആണെന്നു ഉസ്മാന്‍ കരുതില്ലേ.

ഞാന്‍ പൈസ കണ്ടക്ടര്‍ക്ക് എടുത്തു കൊടുത്തു. ഉസ്മാന്‍ പറഞ്ഞതു നേരാണു , പെഴ്സുഇല്ല പക്ഷെ പഹയന്റെ കീശയില്‍ നൂറ് രൂപ കിടപ്പുണ്ടല്ലോ.പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല.
അരമണിക്കൂര്‍ കഴിഞ്ഞു ഉസ്മാന്‍ വീണ്ടും നല്ല ഉറക്കം. ബസില്‍ ആണെങ്കില്‍ ഒരു തല്ലിപോളീ പാട്ടും വച്ചിട്ടുണ്ട്. ഈ പാട്ടു കേട്ട് തളര്‍ന്നു ഉറങ്ങിയതായിരിക്കും പഹയന്‍ .ബസ് നിറുത്തി , പുതിയപാലം ആയിട്ടെ ഉള്ളൂ , നല്ല തിരക്കായി തുടങ്ങി ബസില്‍. ഒരു പഹയന്‍ വന്ന് ഉസ്മാന്റെ അടുത്ത് വന്നു ചാരി നിന്നു. ലവന്റെ നോട്ടം ഉസ്മാന്റെ പോക്കറ്റിലേക്ക് ആണ് , ദൈവമേ ഇനി വെല്ല പോക്കറ്റടിക്കാരന്‍ ആണോ ആവോ.ഞാന്‍ ഉറക്കം നടിച്ചു (മിക്കവാരും അങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ ശരിക്കും ഉറങ്ങിപോവും , എന്തായലും ഇപ്രാവശ്യം ഉറങ്ങരുത് എന്ന് ഉറപ്പിച്ചു.).
മറ്റവന്‍ ബസ് തിരിaക്കുന്നതിന് അനുസരിച്ച് അതിലും കൂടുതലായി ഉസ്മാന്റെ ദേഹത്തെക്ക് ചാഞ്ഞു തുടങ്ങി . അവന്‍ പതുക്കെ ഉസ്മാന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് കൈയ്യിട്ടു . ആ സമയത്ത് ഞാന്‍ ചാടി എഴുന്നേറ്റ് ലവനെ പിടിച്ചു. ഉസ്മാനെ എഴുന്നേല്‍ക്ക് , നിന്റെ പോക്കറ്റടിക്കന്‍ നോക്കിയവനെ ഞാന്‍ പിടിച്ചു.
ഉസ്മാന്‍ ഞെട്ടി എഴുന്നെറ്റു. എവിടെ , എവിടെ ആ ശെയ്താന്‍ , നമ്മള് ഇപ്പ തന്നെ അവനെ മയ്യത്താക്കും.
എന്താടാ നിന്റെ പേര് ഞാന്‍ ആ പോക്കറ്റ്ടിയനോട് ചോദിച്ചു. " ധനരാജന്‍ " അവന്‍ മൊഴിഞ്ഞൂ. ഇങ്ങനെ പോയാല്‍ നീ ഒരു ധനരാജന്‍ തന്നെയാവും . ഞാന്‍ അവന്റെ കൈയ്യില്‍ നിന്നും ആ പൈസ വാങ്ങി , ഇവനെ എന്തു ചെയ്യണം? ഞാന്‍ കണ്ടക്ടറോട് ചൊദിച്ചു ?

കണ്ടക്ടര്‍ ; ഇവിടെ എറക്കി വിടാം , അല്ലതെ പോലീസിലോക്കെ പോയാല്‍ പുലിവാലാണു. ബസിന്റെ രജിസ്ട്രഷന്‍ ബുക്ക് പണയത്തില്‍ ആണ്. അപ്പൊഴേക്കും ബാക്കി ഉള്ളവര്‍ എല്ലാം കൂടി ധനരാജനെ അവടെ ഇറക്കി വിട്ടു. എന്തായാലും പൈസ കിട്ടിയല്ലൊ അതു തന്നെ സമാധാനം അല്ലെ ഉസ്മാനെ ?
ഉസ്മാന്‍ ; അതെ അണ്ണാ‍.അല്ലെങ്കിലും പടച്ചൊന്‍ എന്നെ കൈവിടില്ല.

ഞാന്‍ ; ഉസ്മാനെ എന്തായാലും നീ എനിക്ക് ഒരു നുറ് രൂപ തരാന്‍ല്ലെ , ഈ പൈസ ഞാന്‍ എടുക്കാന്‍ പോകുന്നു. പിന്നെ ഇപ്പോള്‍ ആണു ഒരു കാര്യം ഓര്‍ത്തതു എനിക്കു അടുത്ത സ്റ്റോപ്പില്‍ എറങ്ങണം . മാര്‍ക്കറ്റില്‍ ഒന്നും കേറണ്ട് ആവശ്യം ഉണ്ടേ , ഇപ്പോള്‍ ആണേങ്കില്‍ നീ എനിക്കും കാശും തന്നു.
എന്നാല്‍ ശരി ഉസ്മാനെ നമുക്കു പിന്നെ കാണാം. ബസു നിറുത്തി,ഞാന്‍ ഇറങ്ങി. ധനരാജ നിനൊക്കൊരു ആയിരം നന്ദി എന്നു മനസില്‍ പരഞു.

കേവലം ഒരു യാത്രാലോചന

എങ്ങോട്ടെങ്കിലും പോയാലൊഎന്ന് അലോചിക്കാറുണ്ട് ( വനവാസം അല്ല ), നല്ല കാണാല് പറ്റിയ സ്ഥലം നോക്കി നടക്കുകയാണ്. കഴിഞ്ഞ കൊല്ലം ഞാന് ഇടുക്കിയിലേക്ക് പോയിരുന്നു.. ഒരു കിടിലം സ്ഥലം. സാഹസികന്മാര്ക്ക് അവിടെ ധാരാളം സ്കോപ്പ് ഉണ്ട് ( അഥവാ അവിടെത്തെ അനകള്‍ക്ക് നല്ല ഒരു എന്റെര്‍ടെയിന്മെന്റ് ) . ദേ ഇവിടെ ഈ പേജില് അതിന്റെ കുറച്ചു ഫോട്ടോ ഇട്ടിട്ടുണ്ട്.

നാളെ വീണ്ടു ഓഫീസില് പോണം. നല്ല തണുപ്പാണ് ഇവിടെ. ഓരോ ദിവസവും പോകുന്നതു അറിയുന്നില്ല, തിങ്കളാഴ്ച ആയാല് പിന്നെ വെള്ളി വരെ ഒരു ഒറ്റ ദിവസമായേ തോന്നുന്നുള്ളു.
കഴിഞ്ഞ ആഴ്ച ഫൂജി ക്യൂ എന്ന ഒരു പാറ്ക്കില് പോയിരുന്നു. ആ പാര്ക്കു ഫ്യൂജി എന്ന് ഒരു മലയുടെ അടിവാരത്തില് ആണ് . ജപ്പാനിലെ ഏറ്റവും പോക്കമുള്ള മലയാണ് അത്. വെറും ഒരു മലമാത്രമല്ല അത് , അഗ്നി പര്വ്വതം കൂടിയാണ് ,പക്ഷെ മൂപ്പര് ഇപ്പോള് ആക്റ്റിവ് അല്ല.

ഫൂജുക്യൂവില് ഐസ് കേറ്റിങ്ങ് ചെയ്യാന് പോയി , ടിവിയില് കണ്ടുള്ള ഒരു പരിചയം വച്ച് ഇതൊക്കെ ഞാന് എത്ര കണ്ടിരിക്കുന്നു എന്ന മട്ടില് ഐസിലേക്കു ഇറങ്ങീ. ധേ കീടക്കുന്നൂ.. ചുറ്റുമുള്ള്വര് നിന്നു ചിരിക്കുനൂ . അതും ജാപ്പാന് കാറ് (ഇന്ത്യക്കാര്‍ ആണേങ്കില്‍ പോട്ടെന്ന് വക്കാം ) . വീണ്ടു ഒന്നും എനീക്കാന് നോക്കിയപ്പോള് പിന്നേം വീണു. പിന്നെ ഒരു വിധത്തില് എല്ലാ ഈശ്വരന് മാരെയും വിളിച്ച് എഴുനേറ്റു. അതോടെ സ്കേറ്റിങ്ങ് അവസാനിപ്പിച്ചു...പിന്നെയും ധാരാളം രസകരമയ സംഭവങ്ങള് ( എനിക്കല്ല ബാക്കി ഉള്ള്വര്ക്ക് ) ഉണ്ടായി .

മൊബൈല്‍ ഫൊണും ജീവിതവും , ഒരു അലമ്പ് വിഷയം

ഓഫീസിലെ ഇത്തവണത്തെ കഥാ എഴുത്ത് മത്സരത്തിന്റെ വിഷയം ഇതാണ് “മൊബൈല് ഫോണും ജീവിതവും”. ഇതിന്റെ പറ്റി എന്ത് എഴുതാനാണ്. എന്തായാലും ഞാന് ഒന്ന്ഗൂഗിളില് പരതി . ഇപ്പോള് അതു ഒരു ശീലം ആയിരിക്കുന്നു.. എന്ത് ചോദിച്ചാലും സെര്ച്ച് ഇന് ഗൂഗിള്. (ഇനി കുറച്ചു നാള് കഴിഞ്ഞ് ആരെങ്കിലും പേര് ചോദിച്ചാലും , സെര്ച്ച് ചെയ്യാന് പോകുമോന്ന പേടി). അതു എന്തെങ്കിലുമാവട്ടെ , സെര്ച്ച് ചെയ്തതിനു ഗുണമുണ്ടായി ഒരു വാര്ത്ത കണ്ടു . സംഭവം ഇങ്ങനെ , ഭര്ത്താവ് ഭാര്യയുടെ ജീവന് ജീവന് മൊബൈല് ഫൊണ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.. ( അതു എങ്ങനെ എന്ന് ചോദിച്ചാല് ഇവിടെ ഉണ്ട് . http://edinburghnews.scotsman.com/index.cfm?id=842902007),

കലക്കി ഇതിലും നല്ല വിഷയം ഇനി കിട്ടാനില്ല. ടോപ്പിക്കിനു പറ്റിയ വാര്ത്ത.. കുറച്ചു നേരത്തെ അലോചനക്കു ശേഷം അതില് ഒന്നും തള്ളി കയറ്റാനില്ല എന്നു മനസിലായി. പക്ഷെ നമ്മുടെ വിനയന്റെകയ്യില് കിട്ടിയാല് പുള്ളി അതും ഒരു സിനിമയാക്കും , സംശയമില്ല..അപ്പോള് ഇനി എന്ത് എഴുതും. മൊബൈല് ഫൊണ് വിറ്റ് പണകാരനായ നോക്കിയ കമ്പനിയുടെ മുതലാളി ലോനപ്പന് നോക്കിയയെ കുറിച്ചു എഴുതണോ? അതൊ മോബൈല് ഫൊണിന് കണക്ഷന് നല്കി കാശുകാരനായ അംബാനി യെ കുറിച്ചു എഴുതണോ ? ആകെ കണ്ഫ്യുഷന് .


“കണ്ഫ്യൂഷന് തീര്ക്കണെമെ .എന്റെ കണ്ഫ്യൂഷന് തീര്ക്കണമെ”.. പാടി ഞാന് ഉമ്മറത്തെ ചാരു കസേരയില് മച്ചിലേക്കു നോക്കി ഇരുന്നു...ഒരു പത്ത് മിനിറ്റ് കഴിഞ്ഞില്ലാ ഇനിക്കു ഒരു മിസ്സ് കാള് , ഇതാരപ്പാ എനിക്ക് മിസ്സ് അടിക്കാന് മാത്രം ധൈര്യം ഉള്ളവന്(ള്). തിരിച്ചു ഞാനും ഒരു മിസ്സടിച്ചു. ഒരു കഥക്ക് ഉള്ള സ്കോപ്പ് കാണുന്നണ്ടല്ലോ .. നിമിഴങ്ങള് മണിക്കുറുകള് ആയി കടന്നു പോയി .. അരുടേയും മിസ്സ് വന്നില്ല..ഇനി ഇപ്പോള് കഥക്ക് വേറെ എന്തിങ്കിലും വിഷയം തപ്പേണ്ടി വരും. എന്തായാലും വടക്കേലെ കുട്ടേട്ടനോടു ചോദിക്കാം .

ഞാന് കുട്ടേട്ടന്റെ വീട്ടില് എത്തി , ഭാഗ്യത്തിന് പുള്ളി അവിടെ ഉണ്ട് , അല്ലെലും വേറെ എവിടെ പോകാന്.. കാര്യങ്ങള് എല്ലാം പുള്ളിയോട് പറഞ്ഞു , നേരത്തെ വന്ന മിസ്സ് കാളിന്റെ കാര്യം ഉള്പ്പെടേ.

ടാ നീ വിഷമിക്കണ്ടാ , നിനക്ക് ഏത് ടൈപ്പ് കഥ വേണം എന്ന് മാത്രം നീ പറയൂ. വിഷയം ഒക്കെ ഞാന് പറഞ്ഞു തരാം.

കുട്ടേട്ട നമ്മുക്ക് ഒരു ആക്ഷന് ടൈപ്പ് കഥ അക്കിയാലോ ?

ആക്കാലോ ഉദാഹരണത്തിന് നീ ഒരുകവലയില് നില്ക്കുന്നു രാത്രി 12 മണി. വേറെ ആരും അവിടെയില്ലാ. പേട്ടന്ന് അതാ ഒരു പട്ടി നിന്റെ നേര്ക്ക് കുതിച്ചു വരുന്നു... ആ സമയം നീ പോക്കറ്റില് കിടന്നിരുന്ന ബ്ലൂ ബെറി ഫോണ് എടുത്ത് പട്ടിയെലക്ഷ്യമാകി ഒറെര് ... ഏര് കൊണ്ട പട്ടി കൂളായി തിരിച്ചു വീട്ടിപോയി....എങ്ങനെണ്ട് ? മൊബൈല്‍ ഫോണ്‍ നിന്റെ ജീവിതം രക്ഷപ്പെടിത്തി ;). ഇത് വേണെമെങ്കില്‍ വീണ്ടും കുറേ ബിറ്റ്സ് ചേര്‍ക്കാം , ഉദാഹരണത്തിന് , പട്ടിയെ മാറ്റി കുറെ കള്ളന്‍ മാര്‍ വരുന്നു , കള്ളന്‍ മാര്‍ നിന്നെ വളയുന്നു.. അപ്പോള്‍ നീ പോക്കറ്റില്‍ നിന്നും ഫോണ്‍ പോക്കി കാട്ടിയിട്ട് ഇങ്ങനെ പറയുന്നു.. “ഇത് കണ്ട മൊബൈല്‍ , ഞാന്‍ ഇപ്പോള്‍ പോലീസിനെ വിളിക്കും” അപ്പോള്‍ കള്ളന്‍ മാര്‍ ഓടി രക്ഷപ്പെടുന്നു.. ഹിഹി.. ഇഷ്ടായാ ?

കുട്ടേട്ടാ ചുമ്മാ കളിക്കാതെ നല്ല ഒരു ആക്ഷന് കഥ പറയ്.. നീ പോടാ ചെക്കാ ഈ വിഷയം കൊണ്ട് ആക്ഷന് കഥ ഒന്നും പറയാന് പറ്റില്ല. നിനക്കു തലക്കു വെളിവില്ലെ.

ഞാന് : ഉണ്ടെങ്കില് ഇങ്ങോട്ടു വരില്ലായിരുന്നു... ടാ , അങ്ങനെ നീ എന്നെ അക്കല്ലെ . ഞാന് നല്ല ഒരു വിഷയം പറയാം. സമകാലീന സംഭവങ്ങള് ഒക്കെ പ്രതിഫലിക്കുന്ന ഒരു വിഷയം. ഒന്നു ഒടിച്ചു മടക്കി എടുത്താന് നിനക്കു സമ്മാനവും കിട്ടും.

തുടരണം.

കുട്ടേട്ടന്‍ ഇന്നും ആലോചിനയില്‍ ആണ് . അടുത്ത അഴ്ച പുള്ളി കഥക്കുള്ള ഐഡിയ തരാം എന്നു പറയുന്നു.

മഞ്ഞ്

മഞ്ഞ് ആണ് എല്ലായിടത്തും . വഴിയിലും വീടിന്റെ മുകളിലും , താഴത്തും എല്ലായിടത്തും മഞ്ഞ് ആണ്. കാണാന് നല്ല ചന്തം , പക്ഷെ കുറച്ചു നേരം കഴിഞ്ഞാല് തണുത്ത് നമ്മളും ഒരു മഞ്ഞ് ആകും. നാട്ടിലേക്ക് കുറച്ചു മുന്പേ വിളിച്ചിരുന്നു. അമ്മ പറയുന്നു അവിടെ നല്ല ചൂടാണെന്ന്. ഞാന് പറഞ്ഞു ഇവിടെ നല്ല മഞ്ഞ് ആണെന്ന്. ഉച്ച ആയപ്പോള് ഒരു മഞ്ഞ് മനുഷ്യനേ ഉണ്ടാക്കി ഞാന് വീടീന്റെ പുറകില് ഉണ്ടാക്കി വച്ചു. കൊള്ളാം . മഞ്ഞ് മനുഷ്യന്.

എങ്ങനെ ആണ് ഈ തണുപ്പ് ഉണ്ടാകുന്നത് ? അതായി പിന്നെത്തെ ചിന്ത. ചൂട് ഇല്ലാത്ത അവസ്ഥ അല്ലെ തണുപ്പ് . ശരിക്കും തണുപ്പാണോ ആദ്യം വന്നത് ? ചൂട് പിന്നെ അല്ലെ. സൂര്യന് ഇല്ലെങ്കില് തണുപ്പല്ലെ ഉണ്ടാവുക. എങ്ങനെ യാണ് ലോഹങ്ങള് പെട്ടെന്ന് തണുക്കുന്നത് ? എന്തുകൊണ്ട് കമ്പിളി പുതച്ചാല് തണുക്കിന്നില്ല.. ഉത്തരം ഇല്ലാത്തെ ചോദ്യങ്ങള് ( ഉത്തരം കാണുമായിരിക്കും എനിക്ക് അറിയില്ല മുഴുവാനായി) .വേണേങ്കില് ഒരു പോതുവായ ഉത്തരം പറയാം.

“ആത് അങ്ങനെ ആണ്”. അല്ലെങ്കില് ഈശ്വരന്റെ പണിയാണ്. എന്നൊക്കെ.. തരികിട ഉത്തരങ്ങള്.

ഇന്ന് നല്ല വെയില് ഉണ്ടായിട്ട് പോലും തണുപ്പ് കുറയുന്നില്ല.. മഞ്ഞ് ഉരുകുന്നേ ഉള്ളൂ. ഇന്നലേ കണ്ട പതു പതുത്ത മഞ്ഞ് അല്ല ഇന്ന്. ഇന്ന് അതിന് നല്ല കട്ടി വച്ചു. റോഡില് കൂടി വേണമെങ്കില് ഐസ് സ്കേറ്റിങ്ങ് ചെയ്യാം. സൂക്ഷിച്ച് നടന്നില്ലെങ്കില് തെന്നി താഴെ വീഴും ചില സ്ഥലങ്ങളില്.
കുറച്ചു മഞ്ഞ് വീണപ്പോള്‍ എടുത്ത പടങ്ങള്‍