വീണ്ടും ഒരു വിഷു പടികടന്നു വരുന്നു.. ഞാന്‍ ഇവിടെ ജപ്പാനിലും.. അതായത് ഒരു വിഷ് കുളമായി.. വിഷുവിന്‍ കിട്ടേട്ടണ്ട് കൈനീട്ടം , നല്ല ഭക്ഷണം എല്ലാം ഗോപി..
എന്തായാലും കണികാണാന്‍ പറ്റും . ഇപ്പോള്‍ സമയം 11:45 കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ നാളെ ആവും അതായത് വിഷു ദിവസം , ഞാന്‍ എന്തായാലും അപ്പോഴേക്കും ഉറങ്ങില്ല , അപ്പോള്‍ കണികാണലും നടത്താം.. പക്ഷെ കൊന്നപൂവ് ഒന്നും കിട്ടിയില്ല.. അല്ലെങ്കിലും ഇവിടെ എവിടെന്ന് കൊന്നപൂവ് കിട്ടാന്‍ ..
അതെപോലെ പടക്കം പൊട്ടിക്കാനും പറ്റിയില്ല.. എന്തായാലും ഞാന്‍ ഒരു മനസമാധനത്തിന്‍ ഒരു പ്ലാസ്റ്റിക് കവറില്‍ എയര്‍ വീറ്പ്പിച്ചു പോട്ടിച്ചു... ഒരു പ്ലാസിറ്റിക്ക് പടക്കം..
ടെലിവിഷനില്‍ മുഴുവന്‍ വിഷു കച്ചവടം പൊടിപൊടിക്കുന്നു.. എന്തോക്കെ കാണണം ഭഗവാനെ. ഈ ടെലിവിഷനില്‍ ഇങ്ങനെ ഉള്ള പരിപാടിഒക്കെ എടുത്ത് കളയണം. വിഷു പ്രമാണിച്ച് മാത്രം ചില ചില ചിത്രതാരങ്ങളുടെ അഭിമുഖം.. ഒരേ ഒരു പടത്തില്‍ മാത്രം അഭിനയിച്ചിട്ടുള്ള താരങ്ങളുടെ വരെ വിശേഷങ്ങള്‍... ഹാ കഷ്ടം. എന്തായാലും ഒരു രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ നാട്ടില്‍ കാല്‍ കുത്തും ... ഇപ്പോള്‍ ദിവസം എണ്ണിയെണ്ണി ഇരിക്കുന്നതു കാരണം ദിവസത്തിനു ഒക്കെ ഭയങ്കര ജാട.. പെട്ടെന്ന് പോകുന്നില്ല.. 24 മണിക്കുര്‍ എന്നുള്ളത് കൂട്ടിയോ ?
Sunday, 13 April 2008
Wednesday, 19 March 2008
ഒരു കേക്ക് സാമ്പാര്‍
കഴിഞ്ഞ ദിവസം എന്റെ ഒരു ജപ്പാന്‍ ഫ്രണ്ടിനോട് കേരള ഫുഡ്സ്നെ പറ്റി സംസാരിച്ചിരുന്നു.. ഞാന്‍ മിക്കാവാറും ദിവസം സാമ്പാറാണ് ഉച്ചക്ക് ഊണിന് ഉണ്ടാക്കാറുള്ളത്. അങ്ങനെ ഇന്നലെ ആ ജപ്പുവിന് ഞാന്‍ ഉണ്ടാക്കിയ സാമ്പാര്‍ കഴിക്കാനുള്ളാ അസുലഭ അവസരം കൈവന്നു.. പുള്ളിക്ക് ഇത് എങ്ങനെ ഉണ്ടാക്കിയെന്ന് അറിയണം ( എത്ര കാലം പരീക്ഷിച്ചിട്ടാണ് , ഒരു സാധാരണാ സാമ്പാറിനിനിന്റെ നിറം വന്നത് എന്ന് എനിക്കല്ലേ അറിയൂ ).
എന്തായാലും ഞാന്‍ അങ്ങേര്‍ക്ക് വിശദമായി ഒരു ക്ലാസ് എടുത്ത് കൊടുത്തു . ആദ്യം കടയില്‍ പോയിസാധനം വേടിക്കുക.. പൈസ കൊടക്കുക.. .............., ........................ ഇപ്പോള്‍ നിങ്ങ്ള് ഉണ്ടാക്കിയതാണ് സാമ്പാര്‍. എല്ലാം പറഞ്ഞതിനു ശേഷം അങ്ങെര്‍ ഇങ്ങനെ പറഞ്ഞു “ഒരു കെക്കിന്റെ കഷണമോ അല്ലെങ്കില്‍ കുറച്ചു ചോക്ലേറ്റോ പോടിച്ചു ചേര്‍ത്താല്‍ കൂടുതല്‍ ടെസ്റ്റ് കിട്ടും”. ഇവനെ ഒക്കെ എന്തു പറയാനാ , എന്നും പോര്‍ക്കിനെം ചോക്ലേറ്റും കഴിച്ച് രുചി ഇപ്പോള്‍ മനസിലാവതെ ആയി കെട്ടോ , ഇതു വരെ ഒരു സാമ്പാര്‍പോലും ഉണ്ടാക്കാത്ത ഇദ്ദേഹം എന്നെ ഉപദേശിക്കുന്നു... ഒന്നു പോയേ ഗഡീ.

Monday, 17 March 2008
ട്രയിന്‍ യാത്ര
ഇവിടെ ജപ്പാനില്‍ എനിക്ക് എല്ലദിവസവും ട്രയിനില്‍ കയറിവേണം ഓഫീസില്‍ പോകാന്‍. ഓഫീസ്ന്നല്ല എവിടെ പോകാനും ട്രയിന്‍ തന്നെ വേണം.ചതുര പെട്ടികള്‍ കുറെയെണ്ണം ചെങ്ങലക്കിട്ടപോലത്തെ ട്രയിനുകള്‍ , ഒന്നുംകൂടി എടുത്തു പറഞ്ഞാല്‍ മെട്രോ റെയില്‍വേയിലെ ട്രയിനുകള്‍. വെല്ലപോഴും ഒന്നു വാതുല്‍ക്കല്‍ നിന്ന് കാറ്റൊക്കെ കൊണ്ട് പോകാംന്ന് വിചാരിച്ചാല്‍ അവര് സമ്മതിക്കില്ല. വണ്ടിവിടണംങ്കില്‍ ഡൊറ് അടക്കണം, പഹയ്ന്മാര്‍ .
നാട്ടിലാണെങ്കില്‍ ട്രയിനിയില്‍ കയറിയാല്‍ , വാതില്‍കല്‍ ഒക്കെ നിന്ന് ഒരു പാട്ടൊക്കെ പാടി , എടക്ക് കൊണ്ട് വരുന്ന ഉഴുന്നുവട ഒക്കെ കഴിച്ച് ജോളിയായി പോവാം. പൈസയും കുറവ് , ഇവിടെ ആകെ ഒരു നേട്ടം ഉള്ളത് സമയത്തിന് എത്തും എന്നുള്ളതാണ് . സമയം ധാരാളം ബാക്കി ഉള്ള എനിക്ക് സമയത്തിന് എന്ത് വില. ഒരു ദിവസം ഓഫീസിലെക്ക് വരുന്ന വഴിക്ക് ട്രയിന്‍ ഒരു മുന്നു മിനിറ്റ് ലേറ്റായി , അപ്പോഴെക്കും അള്‍ക്കാരൊക്കെ സ്റ്റേഷനില്‍ ആകെ ചൂടായി നില്‍ക്കുകയാണ്. വാച്ചിലേക്കും ട്രാക്കിലെക്കും മാറി മാറി നോക്കികൊണ്ട്നില്‍ക്കുന്നു. എന്ത് പറയാന്‍.
ഉം ഒരു തീവണ്ടി വരുന്നുണ്ട് , പോകട്ടെ . വീണ്ടും ഒരു ബോറ് യാത്ര.

Saturday, 15 March 2008
മോഹിനിയട്ടം കാണാന്‍ പോയപ്പോള്‍
കഴിഞ്ഞ ഞായര്‍ ആഴ്ച ഇവിടെ എബിന അടുത്ത് ഒരു ജപ്പാനീസ് പെണ്‍കുട്ടി മോഹിനിയാട്ടം കളിക്കുന്നുണ്ട് എന്ന് ഒരു കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു. എന്തായാലും വേറെ പരിപാടി ഒന്നും ഇല്ലാത്തതിനാലും മോഹിനിയാട്ടത്തില്‍ ഞാന്‍ ഒരു കിടു ആയതിനാലും ആ പെണ്‍കുട്ടിക്ക് വല്ല സംശയം ഉണ്ടെങ്കില്‍ അതു തിര്‍ത്തേക്കം എന്നും കരുതി അങ്ങോട്ട് പോവാന്‍ തീരുമാനിച്ചു. ഒറ്റക്ക് പോവാന്‍ മടിയയതുകൊണ്ട് വേറെ രണ്ട് ഫ്രണ്ട്സ്നിയും വിളിച്ചു വരുത്തി. അവരാണ് ഷൈബുവും രാജേഷും ( അവര്‍ക്കും തരക്കേടില്ലതെ മോഹിനിയാട്ടം അറിയാം:) )
അങ്ങനെ ഞായര്‍ വന്നെത്തി . ഉച്ചക്ക് മുന്നരക്കാണ് മോഹിനിയാട്ടം തുടങ്ങുക. ഞങ്ങള്‍ ഒരു 12:30 ആയപ്പോള്‍ യാത്ര തുടങ്ങി. അറ്റ്സുഗി വരെ ഉള്ള വഴിയേ അറിയൂ. അവിടെ അറ്റ്സുഗി cultural centeril ആണ് പ്രൊഗ്രാം എന്നും അറിയാം.. എന്തായാലും എബിന എത്തിയിട്ട് അവ്ടെ നിന്നും ചൊദിച്ചു ചോദിച്ചു പോകാം എന്നു തീരുമാനിച്ചു.
ഒരുമണിക്കൂറിനുള്ളില്‍ അറ്റ്സുഗി എത്തി. റെയില്‍വേ സ്റ്റേഷന്‍ പുറത്തു ഇറങ്ങി. ഇനി കള്‍ചറല്‍ സെന്റര്‍ കണ്ട്പിടിക്കണം . ഉം നോക്കാം..... ചുറ്റും നോക്കിയപ്പോള്‍ ഒരു മാപ്പ് ഇരിക്കുന്നത് കണ്ട്. ഹോ ഇനി എല്ലാം ഈസി ആണ്.. ഞങ്ങള്‍ മാപ്പിന്റെ അടുത്തേക്ക് പോയി... പക്ഷെ അതില്‍ സ്ഥലപേര് മുഴുവന്‍ ജാപ്പനീസിലാണ് എഴുതിയിരിക്കുന്നത്.. വീണ്ടും പ്രശ്നമായി.. ടാക്സി വിളിച്ചാലോ എന്ന് ആലോചിച്ചു.. പക്ഷെ ഈ സ്ഥലം വെല്ല 10km അപ്പുറത്താണേങ്കില്‍ കീശകീറിപോക്കും .. അപ്പോള്‍ പിന്നെ നടക്കാന്‍ എന്ന് തീരുമാനിച്ചു.. പക്ഷെ എങ്ങോട്ട് ? ഇന്നണേങ്കില്‍ ഷൈബു വടക്കുനോക്കിയന്ത്രം എടുത്തില്ല , അതികാരണം ദിശനോക്കാനും പറ്റില്ല... മോഹിനിയാട്ടം എന്താവുമോആവോ ? അങ്ങനെ ഞങ്ങള്‍ ടോട്ടല്‍ കണ്‍ഫ്യൂഷ്ന് ആയി മാപ്പിലേക്കും റൊഡിലേക്കും മാറി മാറിനോക്കുകൊണ്ട് നില്‍ക്കുകയാണ്...
“കാന്‍ ഐ ഹെല്‍ പ് യൂ.... ?“ പുറകില്‍ നിന്നും ഒരുവിളി.. ഒരു ജപ്പാന്‍കാരന്‍. കണ്ടിട്ട് ഒരു 45 വയ്സ് തോന്നുന്നുണ്ട്. പുള്ളി ഒന്നും കൂടിചോദിച്ചു “കാന്‍ ഐ ഹെല്പ് യൂ”?
യെസ് , ഒരു നൂറിവട്ടം യെസ്. എന്നു നമ്മളും
"we want to go to atsugi cultural center." , do you know where it is ?
മൂപ്പര് ഒരു അഞ്ചുമിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് അപ്പുറത്തെ കടയില്‍ പോയി എന്തോ ചോദിക്കുന്നതു കണ്ടു.. ഞങ്ങള്‍ ഭയങ്കര ഹാപ്പിയായി.. നാടായാല്‍ ഇങ്ങനെ വേണം. എന്തോരു ഭവ്യത , എന്തൊരു വിനയം. അങ്ങേര് തിരിച്ചു വന്നുപറഞ്ഞു , അറ്റ്സുഗി കള്‍ചറല്‍ സെന്റെര്‍ എന്ന് പേര് ഉണ്ട്ങ്കിലും അത് അറ്റ്സുഗിയില്‍ അല്ല , അത് എബിനയില്‍ ആണ് . നീങ്ങള്‍ ആദ്യം എബിനയീലേക്ക് പോണം.
ഞാന്‍ കാണിച്ചുതരാം .. ഫോളോ മീ.
ശരി എന്നാല്‍ പിന്നെ അങ്ങോട്ട് പോയെക്കം എന്ന് കരുതി അങ്ങെരുടെ പിന്നാലെ നടന്നു (ഓടി). അങ്ങനെ എബിന എത്തി.. അയാള്‍ വീണ്ടും ഒരൂ ഫോളോ മീ പറഞ്ഞു. എബിന സ്റ്റേഷനു പുറത്തു കടന്നു. അങ്ങേര് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടുകയാണ്.
ഈശ്വരാ. ഇനി ഞങ്ങളെ കുടുക്കാനുള്ള വല്ല ഉദ്ധേശം ആണോ ? ഈ കള്‍ചറല്‍ സെന്റ്ര് എന്നു പറയുന്നത് വെല്ല കുഴപ്പം പിടിച്ച സ്ഥലം ആകുമോ ? അങ്ങനെ പോലീസ് സ്റ്റേഷന്‍ എത്തി . അങ്ങേര് പോലീസുകാരനോട് എന്തിരക്കയോ ജാപ്പനീസില്‍ കാച്ചിവിടുന്നുണ്ട് . ഞങ്ങള്‍ മുഖത്തോട് മുഖം നോക്കീ. അടി കിട്ടുമോ , എയ് ഇല്ല.
അയാള്‍ പോലീസുകാരനോടുള്ള കൂടിയലോചനക്ക് ശേഷം പറഞ്ഞു , അറ്റ്സുഗി കള്‍ചരല്‍ സെന്റര്‍ ഇവിടെനിന്നും 10 മിനിറ്റ് നടക്കണം , ഞാന്‍ കാണിച്ച് തരാം , ഗയ്സ് ഫോളോ മീ.. ഇപ്രാവശ്യം ആ ഫോളോ മീയില്‍ എന്തോ ഒരു കാഞ്ചി മിസ്റ്റേക്ക് ( അഥവാ സ്പെല്ലിഗ് മിസ്റ്റേക്ക് ) എനിക്ക് തോന്നി.. എന്തായാലും ഇവിടം വരെ വന്നതല്ലെ ഒന്നു പോയിനോക്കാം , മോഹിനിയട്ടതിന്റെ അവസാനം ഭാഗമെങ്കിലും കാണാന്‍ കഴിഞ്ഞാലോ.
അങ്ങേര്‍ അറ്റ്സുഗി കള്‍ചറല്‍ സെന്റര്‍ ലക്ഷ്യമാക്കി കുതിച്ചു. ഞങ്ങളും അങ്ങെരുടെ പിറകേ നടന്നു. അവസാനം ഒരു ബില്‍ഡിങ്ങ് കാണിച്ചിട്ട് അങ്ങേര്‍ പറഞ്ഞൂ “ഇതാണ് അറ്റ്സുഗി കള്‍ചറല്‍ സെന്റ്ര്. “. ഒടനെ ഞങ്ങള്‍ അങ്ങെര്‍ക്ക് ഒരു നന്ദി പ്രാകാശിപ്പിച്ചു.
ഓകെ സീയു , എന്നും പറഞ്ഞ് അങ്ങേര്‍ സ്കൂട്ടായി.. ഞങ്ങള്‍ല്‍ ബില്‍ഡിഗിന്റെ ഉള്ളിലെക്കും കയറി.
അവിടെ മോഹിനായട്ടത്തിന്റെ ഒരു ശബ്ദവും കേള്‍ക്കുന്നില്ല. മാത്രമല്ല വേറെ ആരെയും കാണുനില്ല. ഇനി ചിലപ്പോള്‍ മോഹിനിയാട്ടം മുകളിലെ നിലയില്‍ എങ്ങാനും ആയാലോ ? എന്തായലും റിസ്പഷനില്‍ ഒരുചേച്ചി ഇരിക്കുന്നുണ്ട് . അവരോട് അറിയവുംന്ന ജാപ്പനീസില്‍ ചോദിച്ചു. ഇവിടെ അല്ലെ ഈ മോഹിനിയാട്ടത്തിന്റെ പരിപാടി നടക്കുന്നത് ,
അവര് അന്തം വിട്ട കുന്തം പോലെ നില്‍ക്കുകയാണ്‍ , എന്ത് മോഹിനിയാട്ടമോ ? എന്താണത് .
അത് അത് മോഹിനിയട്ടം ഒരു ഡാന്‍സ് ആണ് , ഇന്‍ഡോ ഡാന്‍സ്.. അത് ഇവിടെ ഇന്ന് ഉണ്ട്ന്ന് കേട്ടു . ഇവിടെ ഡാന്‍സ് ഒന്നുമില്ല , ഇവിടെ ഇന്നു കിമോണോടെ തയ്യല്‍ പരിശീലനം ആണ്. നിങ്ങള്‍ക്ക് സ്ഥലം മാറിയതാവും എന്ന് ആ ചേച്ചി പറഞ്ഞു. ഓ അങ്ങനെ ആണൊ , എന്നാല്‍ ഞങ്ങള്‍ പോണു എന്ന് പറഞ്ഞ് ഞങ്ങാള്‍ പുറത്തെക്ക് ഇറങ്ങി.( കിമോണോ തയ്യല്‍ പടിച്ചാല്‍ നല്ല ഒരു കൈതൊഴിലായേനെ. , ഒന്നുമിലെങ്കിലും ഒന്നുരണ്ടു കിമോണൊ ത്യ്ച്ചു വിറ്റാല്‍ കുറച്ചു കാശ് തടയും )
അങ്ങനെ മോഹിനിയാട്ടം കാണാനുള്ള മോഹം വെറും മൊഹം ആയി.. അല്ലെങ്കിലും കണ്ടത് മനോഹരം , കാണാത്തത് അതിമനോഹരം എന്നാണല്ലൊ. തിരിച്ചു പോകുന്ന വഴിക്ക് വീണ്ടും ആ വഴികാട്ടിയെ കണ്ടപ്പോള്‍ ഒന്നും കൂടി ഒരു താങ്ക്സ് പറയാന്‍ മറന്നില്ല.. അല്ലെങ്കിലും ഇത്രയും നന്നായി ആര്‍ക്കെങ്കിലും വഴിതെറ്റികാന്‍ പറ്റുമോ ? ( എന്തായലും അദ്ധേഹത്തിന്റെ സഹായിക്കാനുള്ള മനസിനെ ഞാന്‍ മാനിക്കുന്നു )

Friday, 14 March 2008
അപ്പോളയും ചന്ദ്രനും , പിന്നെ കാല് കുത്തലും..
ഇന്ന് ഉച്ചക്ക് ഫുഡ്കഴിക്കാനായി പതിവുപോലെ അണ്ടര്‍ഗ്രൌണ്ട് ഹാളിലേക്ക് പോയി.. എല്ലാവരും ഇന്ന് നേരത്തെ എത്തിയിട്ടുണ്ട്. എല്ലാവരും എന്ന് വച്ചാല്‍ ഞങ്ങളുടെ ലഞ്ച് ടീംസ്.. ഒരു ചൈനക്കാരന്‍ (ഷൂ സാന്‍) , ഒരു സ്രീലങ്കക്കാരന്‍ (നിസാര്‍) , ഒരു ഫ്രഞ്ചുകാരന്‍(റോമന് ) ,ഒരു ജപ്പാന്‍ കാരന്(ഉവാഗി , ഉമ്മാക്കി അല്ല). എല്ലാവരും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്.. ആപ്പോള്‍ ആ ഫ്രഞ്ചുകാരന്‍ അവിടെ ചൈനക്കരന്റെ ഉണ്ടായിരുന്ന പേപ്പര്‍ കാണിച്ചിട്ട്, അതില്‍ ഉള്ള് ഒരു സ്പേസ് ഷിപ്പിന്റെ പടം നോക്കിയിട്ട് വിശദീകരണം തുടങ്ങീ. അവസാനം പുള്ളിയുടെ കഷ്ടകാലത്തിനോ അതോ എന്റെ കഷ്ടകാലത്തിനോ അങ്ങേര് ഇങ്ങനെ പറഞ്ഞു , അമേരിക്കകാര്‍ കിടിലം തന്നെ , അവര്‍ക്കാണ് സ്പേസ് ടെക്നോളജിയില്‍ കൂടുതല്‍ വിവരം. ഉദാഹരണത്തിന്‍ അവരല്ലെ ആദ്യം ചന്ദ്രനില്‍ കാല്‍ കുത്തിയത്...
ഇതും കേട്ടതും അവിടെ ഇരുന്നിരുന്ന് ഷു സാന്റെ രക്തം തിളച്ചു( എങ്ങനെ തിളക്കാതിരിക്കും , കമ്യൂണിസ്റ്റ് രക്തം അല്ലെ.. കുത്തക മുതലാളിത്തെ രാജ്യത്തെ അനുകൂലിച്ചത് മൂപ്പര്‍ക്ക് പിടിച്ചില്ല ) .. അങ്ങേര്‍ ഉടനെ പ്രഖ്യാപിച്ചു , നീലാംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയില്ല [ പിന്നെ മൂപ്പര്‍ തല കുത്തിയായിരുക്കും എറങ്ങിയത് , എന്തിരെങ്കിലും ആവട്ടെ ] . അത് വീഡിയോ ഫെയ്ക്ക് വീഡിയോ ആയിരുന്നു.. ഇതും പറഞ്ഞ് മൂപ്പര് അങ്കട് ചൂടായി.. ഞാന്‍ ആകെ അന്തം വിട്ടുപോയി .
റൊമന്‍ വിടാന്‍ ഭാവം ഇല്ല , എന്നാല്‍ തെളിവ് കാണിക്ക് എന്നായി അങ്ങേര് , ഷൂസാന്‍ പിന്നെ ഒരു പ്രസംഗം ആയിരുന്നു. ഇതൊക്കെയാണ് പുള്ളിയുടെ തെളിവുകള്‍
1. 1960 ആണ് അപ്പോളോ വിട്ടത്.. അന്ന് അത്രയും ടെക്നോളജി വികസിച്ചിട്ടില്ല..
2. ഈയടുത്ത് ചൈനക്ക് ചന്ദ്രനിലേക്ക് ആളെ അയക്കാന്‍ പ്ലാന്‍ ഉണ്ട്ന്ന് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു , അതിനുശേഷം അമേരിക്കയും ഉടനെ പറഞ്ഞ് “അവര്‍ക്കും വീണ്ടും ഒരു പ്ലാന്‍ ഉണ്ട്ന്ന് ചന്ദ്രനിലേക്ക് ആളെ വിടാന്‍ , പക്ഷെ പെട്ടെന്ന് പറ്റില്ല എന്നും.“ ഇതില്‍നിന്നും അവര്‍ പണ്ട് ചന്ദ്രനില്‍ പോയിട്ടില്ല എന്നും അന്നു അവര്‍ ഏതോ ഒരു പറമ്പില്‍ പോയി വീഡിയോ പിടിച്ച് ജനങ്ങളേ വിശ്വസിപ്പിച്ചതായിരിക്കം.
3 1960കളില്‍ അമേരിക്കയുടേയും നല്ല ടെക്നോളജി റഷ്യയുടേതാണ് ( വീണ്ടും കമ്യൂണിസ്റ്റ് താല പൊക്കി).
പിന്നേയും കുറേ രസകരമായ തിയറികള്‍ ഉണ്ടായിരുന്നു... ചന്ദ്രനില്‍ ഓയില്‍ ഉണ്ട്ങ്കില്‍ എന്ത് കൊണ്ട് അമേരിക്ക അതു എടുക്കുന്നില്ല..ഇറാഖിനെ ആക്രമിച്ച് അമേരിക്ക ഓയില്‍ എടുത്തു , എന്തുകൊണ്ട് ചന്ദ്രനില്‍ നിന്നും എടുക്കാന്‍ പറ്റുന്നില്ല..
സഹികെട്ട് എല്ലവരും സമ്മതിച്ചു. നീലാംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലു കുത്തിയില്ല.. (ഷൂ സാന്‍ അപ്പോള്‍ ഹാപ്പിയായി.) പകരം ആദ്യം കൈ ആണ് കുത്തിയത് ..(ഷൂ സാന്‍ വീണ്ടും പ്രസംഗം തുടങ്ങി , ഞാന്‍ ഉറക്കവും .)

Thursday, 13 March 2008
ആധുനിക തടവറ
അവര്‍ എല്ലാവരും ചേര്‍ന്ന് അയാളെ തടവിലാക്കി.. ആയാലും അത് അറിഞ്ഞീല്ല . തടവറയില്‍ കേറി വളരെ കാലം കഴിഞ്ഞാണ് അത് തടവറ ആണെന്ന് അയാള്‍ മനസിലാക്കിയത്.. അവിടുത്തെ ഭാഷ ഒരു പ്രത്യേക ഭാഷ ആണ് , അതുകൊണ്ട് അയാള്‍ക്ക് അവിടെ ആരെയും കുട്ട് കിട്ടിയില്ല .. വെല്ലപോഴും ജയില്‍ പണിയുടെ ഇടവേളയില്‍ ഒരേ ഭാഷ പറയുന്ന മറ്റ് തടവുകാരെ കാണും ..
അയാള്‍ക്ക് സഹികെട്ടു , തടവറ ചാടാന്‍ തീരുമാനിച്ചു. ചുമ്മാ ചാടിയാല്‍ അയാള്‍ നാട്ടില്‍ എത്തില്ല . ഒരു വലിയ ചാട്ടം തന്നെ വേണം. പണ്ട് ഹനുമാര്‍ സ്വാമി ലങ്കയിലെക്കു ചാടിയപോലെ.. പക്ഷെ ഇതു അതിലും വലിയ ചാട്ടം ആണ് . അയാള്‍ക്കാണെങ്കില്‍ ചാട്ടം അത്ര വശവുമില്ല...
അവസാനം അയാള്‍ അതു തന്നെ ചെയ്തു . നേരേ ടോക്യോ എയര്‍പോര്‍ട്ടില്ലെക്ക് വിട്ട് സിംഗപൂര്‍ ഐയര്‍ലൈന്‍സിന്റെ ടിക്കറ്റ് എടുത്തു.. അങ്ങനെ അയാള്‍ തടവറ ചാടാന്‍ ഒരുങ്ങുകയാണ്... വില്ലന്‍ മാരേ ദയവായി ഇപ്പോ വരല്ലെ.. ഞാന്‍ ഒന്നു ചാടിക്കോട്ടെ..

Monday, 10 March 2008
കോഴി ജന്മം
നമുക്ക് എല്ലാവര്‍ക്കും അറിയാം കോഴിയെ , കോഴിമുട്ടയെ . പക്ഷെ ശരിക്കും എത്ര പേര്‍ ഈ കോഴിയുടെ നന്മ ആഗ്രഹിക്കുന്ന്ണ്ട് ? ഇത് ശരിക്കും വളരെ സീരിയസായ ഒരു വിഷയം അല്ലെ ?
ഈ ലോകത്തെ എത്ര ശതമാനം കോഴികള്‍ ആയുസെത്തിമരിക്കുന്നുണ്ട് ? അതേപോലെ ജനിക്കുന്നതിനുമുന്‍പേ മരിക്കുന്ന എത്രയെത്ര കോഴിക്ടാങ്ങള്‍ , ആരെങ്കിലും ഇത് ആലോചിച്ച് ഒരിറ്റ് കണ്ണ് നീര്‍ പോഴിക്കാര്‍ ഉണ്ടോ ?
ഇല്ല.. എല്ലാവര്‍ക്കും വേണം കൊഴിയേ , അല്ല കോഴിയുടെ ശരീരത്തെ ... എല്ലാവരും കോഴിയെ വളത്തുന്നു മുട്ടക്ക് വേണ്ടി..
എല്ലാകോഴിയും കൊലചെയ്യപ്പെടുന്നു (ചിലകൊഴികള്‍ ചവേറുകളാണ് , ബ്രോയിലറ് കോഴികള്‍) , വളരെ ചെറിയൊരു ശതമാനം രോഗം വന്ന് മരിക്കുന്നു. ഈ ഭൂമിയില്‍ മനുഷ്യരെ പോലെ എല്ലാ ചരാചരങ്ങള്‍ക്കും ജീവിക്കാന്‍ അവകാശം ഇല്ലെ ?
ഹാ കഷ്ടം.. ഈ മനുഷ്യര്‍ ഇങ്ങനെ ആയല്ലൊ ( ഞാന്‍ വെജിറ്റേറിയന്‍ ആണേ :) )

Subscribe to:
Comments (Atom)