ഇന്ന് ഉച്ചക്ക് ഫുഡ്കഴിക്കാനായി പതിവുപോലെ അണ്ടര്‍ഗ്രൌണ്ട് ഹാളിലേക്ക് പോയി.. എല്ലാവരും ഇന്ന് നേരത്തെ എത്തിയിട്ടുണ്ട്. എല്ലാവരും എന്ന് വച്ചാല്‍ ഞങ്ങളുടെ ലഞ്ച് ടീംസ്.. ഒരു ചൈനക്കാരന് (ഷൂ സാന്‍) , ഒരു സ്രീലങ്കക്കാരന് (നിസാര്‍) , ഒരു ഫ്രഞ്ചുകാരന്(റോമന്‍ ) ,ഒരു ജപ്പാന് കാരന്(ഉവാഗി , ഉമ്മാക്കി അല്ല). എല്ലാവരും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്.. ആപ്പോള്‍ ആ ഫ്രഞ്ചുകാരന് അവിടെ ചൈനക്കരന്റെ ഉണ്ടായിരുന്ന പേപ്പര്‍ കാണിച്ചിട്ട്, അതില്‍ ഉള്ള് ഒരു സ്പേസ് ഷിപ്പിന്റെ പടം നോക്കിയിട്ട് വിശദീകരണം തുടങ്ങീ. അവസാനം പുള്ളിയുടെ കഷ്ടകാലത്തിനോ അതോ എന്റെ കഷ്ടകാലത്തിനോ അങ്ങേര് ഇങ്ങനെ പറഞ്ഞു , അമേരിക്കകാര് കിടിലം തന്നെ , അവര്‍ക്കാണ് സ്പേസ് ടെക്നോളജിയില്‍ കൂടുതല്‍ വിവരം. ഉദാഹരണത്തിന് അവരല്ലെ ആദ്യം ചന്ദ്രനില്‍ കാല് കുത്തിയത്...
ഇതും കേട്ടതും അവിടെ ഇരുന്നിരുന്ന് ഷു സാന്റെ രക്തം തിളച്ചു( എങ്ങനെ തിളക്കാതിരിക്കും , കമ്യൂണിസ്റ്റ് രക്തം അല്ലെ.. കുത്തക മുതലാളിത്തെ രാജ്യത്തെ അനുകൂലിച്ചത് മൂപ്പര്‍ക്ക് പിടിച്ചില്ല ) .. അങ്ങേര് ഉടനെ പ്രഖ്യാപിച്ചു , നീലാംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയില്ല [ പിന്നെ മൂപ്പര് തല കുത്തിയായിരുക്കും എറങ്ങിയത് , എന്തിരെങ്കിലും ആവട്ടെ ] . അത് വീഡിയോ ഫെയ്ക്ക് വീഡിയോ ആയിരുന്നു.. ഇതും പറഞ്ഞ് മൂപ്പര് അങ്കട് ചൂടായി.. ഞാന്‍ ആകെ അന്തം വിട്ടുപോയി .
റൊമന്‍ വിടാന്‍ ഭാവം ഇല്ല , എന്നാല്‍ തെളിവ് കാണിക്ക് എന്നായി അങ്ങേര് , ഷൂസാന് പിന്നെ ഒരു പ്രസംഗം ആയിരുന്നു. ഇതൊക്കെയാണ് പുള്ളിയുടെ തെളിവുകള്‍
1. 1960 ആണ് അപ്പോളോ വിട്ടത്.. അന്ന് അത്രയും ടെക്നോളജി വികസിച്ചിട്ടില്ല..
2. ഈയടുത്ത് ചൈനക്ക് ചന്ദ്രനിലേക്ക് ആളെ അയക്കാന്‍ പ്ലാന്‍ ഉണ്ട്ന്ന് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു , അതിനുശേഷം അമേരിക്കയും ഉടനെ പറഞ്ഞ് “അവര്‍ക്കും വീണ്ടും ഒരു പ്ലാന്‍ ഉണ്ട്ന്ന് ചന്ദ്രനിലേക്ക് ആളെ വിടാന്‍ , പക്ഷെ പെട്ടെന്ന് പറ്റില്ല എന്നും.“ ഇതില്‍നിന്നും അവര്‍ പണ്ട് ചന്ദ്രനില്‍ പോയിട്ടില്ല എന്നും അന്നു അവര്‍ ഏതോ ഒരു പറമ്പില്‍ പോയി വീഡിയോ പിടിച്ച് ജനങ്ങളേ വിശ്വസിപ്പിച്ചതായിരിക്കം.
3 1960കളില്‍ അമേരിക്കയുടേയും നല്ല ടെക്നോളജി റഷ്യയുടേതാണ് ( വീണ്ടും കമ്യൂണിസ്റ്റ് താല പൊക്കി).
പിന്നേയും കുറേ രസകരമായ തിയറികള്‍ ഉണ്ടായിരുന്നു... ചന്ദ്രനില്‍ ഓയില്‍ ഉണ്ട്ങ്കില്‍ എന്ത് കൊണ്ട് അമേരിക്ക അതു എടുക്കുന്നില്ല..ഇറാഖിനെ ആക്രമിച്ച് അമേരിക്ക ഓയില്‍ എടുത്തു , എന്തുകൊണ്ട് ചന്ദ്രനില്‍ നിന്നും എടുക്കാന്‍ പറ്റുന്നില്ല..
സഹികെട്ട് എല്ലവരും സമ്മതിച്ചു. നീലാംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലു കുത്തിയില്ല.. (ഷൂ സാന്‍ അപ്പോള്‍ ഹാപ്പിയായി.) പകരം ആദ്യം കൈ ആണ് കുത്തിയത് ..(ഷൂ സാന്‍ വീണ്ടും പ്രസംഗം തുടങ്ങി , ഞാന്‍ ഉറക്കവും .)
Subscribe to:
Post Comments (Atom)
3 comments:
America tu tu tu tu tu tooo..
ഹഹ അതി എനിക്കു മനസിലായി..
ലവന്മാര് ചന്ദ്രനില്‍ ഇറങ്ങിയപ്പോ... “കൂട്ടരേ ഒരു ചായ കുടിച്ചു പോകാം” എന്ന് പറഞ്ഞ ചായക്കടക്കാരന് രാമന് നായരെ വിസ്മരിക്കുന്നൊ? ച്ച്ഛായ്.. ലജ്ജാവഹം..
ഏത് ചൈനക്കാരനായാലും ശരി....!
ഷൂ-വെ പുടിക്കുങ്കള്... ടാങ്കിലേ അടക്കിങ്കള്... ബ്ലഡി ഫൂള്‍...!! ഒരല്‍പ്പം ബുദ്ധിവരട്ടെ...!!
Post a Comment