Sunday, 9 March 2008

ഉസ്മാന്‍ Vs ലോനപ്പന്‍ മിനി കഥ

ഡാ കുട്ടപ്പായി കടുപ്പത്തില്‍ ഒരു ചായ , ഉസ്മാന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ തിരിഞ്ഞു നോക്കി.പത്രം കൊണ്ട് മുഖം മറച്ചിരുന്നതു കാരണം ഉസ്മാന്‍ എന്നെ കണ്ടില്ല. ഒരാഴ്ച മുന്‍പ് എന്റെ കൈയ്യില്‍ നിന്നു നൂറു രൂപയും വേടിച്ചു മുങ്ങിയതാണു ലെവന്‍ , ഇന്നു എന്തായാലും അതു തിരികെ വേടിക്കണം.

ഞാന്‍ പതുക്കെ ഉസ്മാന്റെ പിന്നില്‍ ചെന്നിട്ടു വിളിച്ചു , ടാ ഉസ്മാനേ , നിനക്കു ചായ മാത്രം മതിയോ ? ഒരു കുട്ടി പുട്ട് കൂടി പരയട്ടെ ? ഉസ്മാന്‍ എന്നെ കണ്ടതും വിനയാന്വിതന്‍ ആയി.

ഉസ്മാന്‍ : അല്ല ആര്തു നമ്മുടെ ലോനപ്പന്‍ അണ്ണനോ ? , അണ്ണനെ തിരക്കി ഞാന്‍ എവിടെ ഒക്കെ പോയി എന്നു അറിയാമോ
ഞാന്‍ : ടാ , കൊല്ല കുടിലില്‍ സൂചി വിക്കാന്‍ നോ‍ക്കല്ലേ , നീ എവിടെയും പോയിട്ടില്ല എന്നു എനിക്കറിയാം, കഴിഞ്ഞ ആഴ്ച എന്റെ കയ്യില്‍ നിന്നും വേടിച്ച് കാശ് എനിക്കു ഇപ്പോള്‍ കിട്ടണം . അല്ലെങ്കില്‍ നിന്നെയും തപ്പി ഞാന്‍ നടക്കണ്ടി വരും.
ഉസ്മാന്‍ ( ഒരു വളിച്ച ചിരി വിട്ടു കൊണ്ട്) അണ്ണനു ഞാന്‍ എന്റെ മൊബൈല്‍ നംബര്‍ തരാം, അപ്പോള്‍ പ്രശ്നം ഇല്ലല്ലൊ.. കാശ് വേണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതി , അപ്പോള്‍ ഞാന്‍ ഓടിയെത്തും.

ഞാന്‍ : നിന്റെ നംബര്‍ ഒന്നും എന്റെ അടുത്തു എറക്കണ്ട , എനിക്കു പൈസ ഇപ്പോള്‍ കിട്ടണം.
അണ്ണാ അണ്ണന്‍ തന്ന നൂറ് രൂപയില്‍ ഇനി വെറും രണ്ടര രൂപയേ ബാ‍ക്കി ഉള്ളൂ , അതിനുഞാന്‍ ചായ ഓടര്‍ ചെയുതു , ഇനി ഇപ്പോള്‍ ആ ചായ വേണമെങ്കില്‍ അണ്ണന്‍ കുടിച്ചോ .എന്നു ഉസ്മാന്‍ പറഞ്ഞപ്പോള്‍ എന്റെ സകലമാന കന്‍ട്രോളും വിട്ടു. ആ ചായ എടുത്തു അവന്റെ മുഖത്തേക്ക് ഒഴിച്ചാലോ എന്നു ഞാന്‍ ആലോചിച്ചു , പക്ഷെ ലവന്‍ എന്നെക്കാള്‍കുറച്ചു ആരോഗ്യവാന്‍ ആയതു കാരണം ആതു ഞാന്‍ ചെയുതില്ല , അപ്പോള്‍ പിന്നെ രണ്ടര രൂപയെങ്കില്‍ രണ്ടര രൂപ , ഉസ്മാനെ തല്‍ക്കാലം നീ ചായ കുടിക്കണ്ട , അതു ഞാന്‍ കുടിച്ചെക്കാം. അപ്പൊള്‍ ബാക്കി തൊന്നൂറ്റി ഏഴരരൂപ നീ എപ്പോള്‍ തരും ?

ഉസ്മാന്‍ (ദേഷ്യത്തോടെ ): അതു തരാം അണ്ണാ , ഞാന്‍ നാടു വിട്ടു പോകുന്നുമൊന്നുമില്ല ,
ഞാന്‍ : ഉസ്മാനേ നീ ഒരു തിയതി പറ , അല്ലാതെ നീ നാടി വിടുകയോ വിടാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്ത് , പക്ഷെ ആ തിയതിക്കു എന്റെ കാശ് കിട്ടണം.ഇതു പറയുന്ന സമയത്ത് ഉസ്മാന്റെ പോക്കറ്റില്‍ 100ന്റെ നോട്ട് ഞാന്‍ കണ്ടു. കള്ളന്‍ പൈസ പോക്കട്ടില്‍ വച്ചിട്ട് ആഭിനയിക്കുന്നു .

ഉസ്മാന്‍ : അണ്ണാ‍ ഞാന്‍ ചൂടായതല്ല. അണ്ണനു ഞാന്‍ പൈസതരാം എന്തായാലും . അതു പറഞു അവന്‍ വീണ്ടും പറഞ്ഞു , കുട്ടപ്പായീ ഒരു ചായ, പറ്റില് എഴുതിക്കോ . എട ഭയങ്കാരാ ഞാന്‍ മനസില്‍ പറഞ്ഞു , എന്തായലും ലവനിട്ട് ഒരു പണി കൊടത്തിട്ടു തന്നെ കാര്യം.

കുട്ടപായി ചായ കൊണ്ടന്ന് മേശപ്പുറത്ത് വച്ചു. ഉസ്മാന്‍ ചായ കുടിക്കന്‍ തുടങ്ങി , ഞാന്‍എന്റെ ചായ കുടി കഴിഞ്ഞതു കാരണാം ഞാന്‍ എഴുന്നേറ്റു പൈസ കൊടത്തു. അപ്പോ ഉസ്മാനെ ഞാന്‍ പോകുന്നു , നീ പൈസ വേഗം തരാന്‍ നോക്ക്. അതുപിന്നെ ഉറപ്പല്ലെ അണ്ണാഅടുത്ത ആഴ്ച തന്നെ ഞാന്‍ കാശ് തരും. അണ്ണന്‍ ധൈര്യം ആയി പോവിന് ഉസ്മാന്‍ മൊഴിഞ്ഞു‍.

പിന്നെ എന്റെ കാശ് വേടിച്ചിട്ട് എനിക്കു ധൈര്യം തരാന്‍ വന്നിരിക്കുന്നു , വായില്‍ തൊന്നിയ ചീത്ത എല്ലാം ഞാന്‍ അപ്പോള്‍ അവനെ വിളിച്ചു (മനസില്‍ ).

ഭാഗം രണ്ട്
സമയം പത്തു കഴിഞ്ഞൂ എന്ന് തൊന്നുന്നു ,മുംതാസിനെ കാണുനില്ലല്ലോ , പത്തു മണി കഴിഞ്ഞാല്‍ ഏതുനിമഷവും പ്രതീകഷിക്കാം.മറ്റുള്ളതില്‍ നിന്നും ഒരു പ്രത്യേകമായ ഒരു തലയെടുപ്പുണ്ട് മുതാസിന് . ഞാന്‍ അങ്ങനെ തെക്കോട്ടും വടക്കോട്ടും നോക്കിനില്‍ക്കുകയാണ്. ഒരു ഹോണ്‍ കേട്ടപ്പോള്‍ തിരിഞ്ഞിനോക്കി, ഓ മുംതാസ് എത്തിയോ , സമധാനമായി , അങ്ങനെ ഞാന്‍ ഒരു വിധം ഉള്ളില്‍ കയറിപറ്റി. ഒരു സീറ്റിനോട് ചെര്‍ന്ന് നിന്നു. തൊട്ടടുത്ത് ഇരിക്കുന്ന വിദ്വാനെ നോക്കി അതു ഉസ്മാന്‍ ആയിരുന്നു.

ഉസ്മാന്‍ നല്ല ഉറക്കം. തല ബസിന്റെ താളത്തിനു അനുസരിച്ച് ആടികൊണ്ടിരിക്കുന്നു. ഞാന്‍ ഉസ്മാന്റെ പോക്കറ്റിലെക്കു നോക്കി അവിടെ എന്നെ നൊക്കി പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്നു 100 രൂപ.
ചെറിയപള്ളി , ചെറിയപള്ളി കിളി അടുത്ത സ് റ്റോപ്പ് വിളിച്ചു പറയുകയാണ്,ഉസ്മാന്റെ അടുത്തു ഇരുന്നവന്‍ എഴുന്നേറ്റു , തല്‍ക്ഷണം ഞാന്‍ അവിടെ എങ്ങനെയോ കേറി ഇരുന്നു. ഉസ്മാന്‍ ഇപ്പോളും നല്ല ഉറക്കമാണ് . എനിക്കു കിട്ടാനുള്ള തൊന്നൂറ്റു ഏഴര രുപയെ കുറിച്ചായി എന്റെ ചിന്ത. അതു ഞാന്‍ എങ്ങനെ ഈ പഹയന്റെ കൈയ്യില്‍ നിന്നും വേടിക്കും. മുന്നില്‍ നിന്നും കണ്ട്ക്ടറ് വരുന്നുണ്ട് , കുരിശ് ഇനി ടിക്കറ്റ് എടുക്കണം. ടിക്കറ്റ് , ടിക്കറ്റ് കണ്ട്ക്ടറ് അങ്ങനെ വിളിച്ചു പറഞ്ഞൂ വരുകയാണ് , ഉസ്മാന്‍ പതുക്കെ ഉറക്കം വിട്ടു. ഉസ്മാനെ നിങ്ങള്‍ എവിടേക്ക് പോകുന്നു ഞാന്‍ ചൊദിച്ചു. , അല്ല ആര്ത് അണ്ണനോ .

ഞാന്‍ ; അതെ ഞാന്‍ തന്നെ , എനി പ്രൊബ്ലം ?
ഉസ്മാന്‍ : എനിക്ക് എന്തു പ്രൊബ്ലം , ഞാന്‍ കാട്ടകട വരെ പോകുന്നു.
ഞാന്‍ : അതു നന്നായി , ഞാനും കാട്ടാകടയിലേക്ക് ആണ് , ഉസ്മാനേ ദേ കണ്ടക്ടറ് വന്നു എന്റെ കൂടി ടിക്കറ്റ് എടുത്തേക്ക്, നീ എനിക്കു എന്തായാലും ഒരു 97.5 രൂപ തരാനില്ലെ ? , എന്റെ കയ്യില്‍ ചെയ്ഞ്ച് ഇല്ലാ , അതാ
ഉസ്മാന്‍ ; അണ്ണാ , ഞാന്‍ പേഴ്സ് എടുക്കാന്‍ മറന്നു , ഒരു കാര്യം ചെയ്യ് , ഇവിടെ നിന്ന് കാട്ടാകട വരെ രണ്ടര രൂപ , അണ്ണന്‍ എന്റെ കൂടി എടുക്ക്. ഉസ്മാന്‍ എന്നെ കടത്തി വെട്ടി .എന്റെ പോക്കറ്റില്‍ ചെയിഞ്ച് ഉണ്ടായിട്ടും ഞാന്‍ 50തിന്റെ നോട്ട് എടുത്ത് കൊടത്തു , അല്ലെങ്കില്‍ഞാന്‍ പറഞ്ഞതു നുണ ആണെന്നു ഉസ്മാന്‍ കരുതില്ലേ.

ഞാന്‍ പൈസ കണ്ടക്ടര്‍ക്ക് എടുത്തു കൊടുത്തു. ഉസ്മാന്‍ പറഞ്ഞതു നേരാണു , പെഴ്സുഇല്ല പക്ഷെ പഹയന്റെ കീശയില്‍ നൂറ് രൂപ കിടപ്പുണ്ടല്ലോ.പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല.
അരമണിക്കൂര്‍ കഴിഞ്ഞു ഉസ്മാന്‍ വീണ്ടും നല്ല ഉറക്കം. ബസില്‍ ആണെങ്കില്‍ ഒരു തല്ലിപോളീ പാട്ടും വച്ചിട്ടുണ്ട്. ഈ പാട്ടു കേട്ട് തളര്‍ന്നു ഉറങ്ങിയതായിരിക്കും പഹയന്‍ .ബസ് നിറുത്തി , പുതിയപാലം ആയിട്ടെ ഉള്ളൂ , നല്ല തിരക്കായി തുടങ്ങി ബസില്‍. ഒരു പഹയന്‍ വന്ന് ഉസ്മാന്റെ അടുത്ത് വന്നു ചാരി നിന്നു. ലവന്റെ നോട്ടം ഉസ്മാന്റെ പോക്കറ്റിലേക്ക് ആണ് , ദൈവമേ ഇനി വെല്ല പോക്കറ്റടിക്കാരന്‍ ആണോ ആവോ.ഞാന്‍ ഉറക്കം നടിച്ചു (മിക്കവാരും അങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ ശരിക്കും ഉറങ്ങിപോവും , എന്തായലും ഇപ്രാവശ്യം ഉറങ്ങരുത് എന്ന് ഉറപ്പിച്ചു.).
മറ്റവന്‍ ബസ് തിരിaക്കുന്നതിന് അനുസരിച്ച് അതിലും കൂടുതലായി ഉസ്മാന്റെ ദേഹത്തെക്ക് ചാഞ്ഞു തുടങ്ങി . അവന്‍ പതുക്കെ ഉസ്മാന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് കൈയ്യിട്ടു . ആ സമയത്ത് ഞാന്‍ ചാടി എഴുന്നേറ്റ് ലവനെ പിടിച്ചു. ഉസ്മാനെ എഴുന്നേല്‍ക്ക് , നിന്റെ പോക്കറ്റടിക്കന്‍ നോക്കിയവനെ ഞാന്‍ പിടിച്ചു.
ഉസ്മാന്‍ ഞെട്ടി എഴുന്നെറ്റു. എവിടെ , എവിടെ ആ ശെയ്താന്‍ , നമ്മള് ഇപ്പ തന്നെ അവനെ മയ്യത്താക്കും.
എന്താടാ നിന്റെ പേര് ഞാന്‍ ആ പോക്കറ്റ്ടിയനോട് ചോദിച്ചു. " ധനരാജന്‍ " അവന്‍ മൊഴിഞ്ഞൂ. ഇങ്ങനെ പോയാല്‍ നീ ഒരു ധനരാജന്‍ തന്നെയാവും . ഞാന്‍ അവന്റെ കൈയ്യില്‍ നിന്നും ആ പൈസ വാങ്ങി , ഇവനെ എന്തു ചെയ്യണം? ഞാന്‍ കണ്ടക്ടറോട് ചൊദിച്ചു ?

കണ്ടക്ടര്‍ ; ഇവിടെ എറക്കി വിടാം , അല്ലതെ പോലീസിലോക്കെ പോയാല്‍ പുലിവാലാണു. ബസിന്റെ രജിസ്ട്രഷന്‍ ബുക്ക് പണയത്തില്‍ ആണ്. അപ്പൊഴേക്കും ബാക്കി ഉള്ളവര്‍ എല്ലാം കൂടി ധനരാജനെ അവടെ ഇറക്കി വിട്ടു. എന്തായാലും പൈസ കിട്ടിയല്ലൊ അതു തന്നെ സമാധാനം അല്ലെ ഉസ്മാനെ ?
ഉസ്മാന്‍ ; അതെ അണ്ണാ‍.അല്ലെങ്കിലും പടച്ചൊന്‍ എന്നെ കൈവിടില്ല.

ഞാന്‍ ; ഉസ്മാനെ എന്തായാലും നീ എനിക്ക് ഒരു നുറ് രൂപ തരാന്‍ല്ലെ , ഈ പൈസ ഞാന്‍ എടുക്കാന്‍ പോകുന്നു. പിന്നെ ഇപ്പോള്‍ ആണു ഒരു കാര്യം ഓര്‍ത്തതു എനിക്കു അടുത്ത സ്റ്റോപ്പില്‍ എറങ്ങണം . മാര്‍ക്കറ്റില്‍ ഒന്നും കേറണ്ട് ആവശ്യം ഉണ്ടേ , ഇപ്പോള്‍ ആണേങ്കില്‍ നീ എനിക്കും കാശും തന്നു.
എന്നാല്‍ ശരി ഉസ്മാനെ നമുക്കു പിന്നെ കാണാം. ബസു നിറുത്തി,ഞാന്‍ ഇറങ്ങി. ധനരാജ നിനൊക്കൊരു ആയിരം നന്ദി എന്നു മനസില്‍ പരഞു.

2 comments:

test said...

ചുമ്മാ ഒരു കഥ സമയം കളയാന്‍ :)

കുട്ടു | Kuttu said...

ബൂലോകത്തിലേക്ക് സ്വാഗതം.

ആശംസകള്‍....