ഓഫീസിലെ ഇത്തവണത്തെ കഥാ എഴുത്ത് മത്സരത്തിന്റെ വിഷയം ഇതാണ് “മൊബൈല് ഫോണും ജീവിതവും”. ഇതിന്റെ പറ്റി എന്ത് എഴുതാനാണ്. എന്തായാലും ഞാന് ഒന്ന്ഗൂഗിളില് പരതി . ഇപ്പോള് അതു ഒരു ശീലം ആയിരിക്കുന്നു.. എന്ത് ചോദിച്ചാലും സെര്ച്ച് ഇന് ഗൂഗിള്. (ഇനി കുറച്ചു നാള് കഴിഞ്ഞ് ആരെങ്കിലും പേര് ചോദിച്ചാലും , സെര്ച്ച് ചെയ്യാന് പോകുമോന്ന പേടി). അതു എന്തെങ്കിലുമാവട്ടെ , സെര്ച്ച് ചെയ്തതിനു ഗുണമുണ്ടായി ഒരു വാര്ത്ത കണ്ടു . സംഭവം ഇങ്ങനെ , ഭര്ത്താവ് ഭാര്യയുടെ ജീവന് ജീവന് മൊബൈല് ഫൊണ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.. ( അതു എങ്ങനെ എന്ന് ചോദിച്ചാല് ഇവിടെ ഉണ്ട് . http://edinburghnews.scotsman.com/index.cfm?id=842902007),
കലക്കി ഇതിലും നല്ല വിഷയം ഇനി കിട്ടാനില്ല. ടോപ്പിക്കിനു പറ്റിയ വാര്ത്ത.. കുറച്ചു നേരത്തെ അലോചനക്കു ശേഷം അതില് ഒന്നും തള്ളി കയറ്റാനില്ല എന്നു മനസിലായി. പക്ഷെ നമ്മുടെ വിനയന്റെകയ്യില് കിട്ടിയാല് പുള്ളി അതും ഒരു സിനിമയാക്കും , സംശയമില്ല..അപ്പോള് ഇനി എന്ത് എഴുതും. മൊബൈല് ഫൊണ് വിറ്റ് പണകാരനായ നോക്കിയ കമ്പനിയുടെ മുതലാളി ലോനപ്പന് നോക്കിയയെ കുറിച്ചു എഴുതണോ? അതൊ മോബൈല് ഫൊണിന് കണക്ഷന് നല്കി കാശുകാരനായ അംബാനി യെ കുറിച്ചു എഴുതണോ ? ആകെ കണ്ഫ്യുഷന് .
“കണ്ഫ്യൂഷന് തീര്ക്കണെമെ .എന്റെ കണ്ഫ്യൂഷന് തീര്ക്കണമെ”.. പാടി ഞാന് ഉമ്മറത്തെ ചാരു കസേരയില് മച്ചിലേക്കു നോക്കി ഇരുന്നു...ഒരു പത്ത് മിനിറ്റ് കഴിഞ്ഞില്ലാ ഇനിക്കു ഒരു മിസ്സ് കാള് , ഇതാരപ്പാ എനിക്ക് മിസ്സ് അടിക്കാന് മാത്രം ധൈര്യം ഉള്ളവന്(ള്). തിരിച്ചു ഞാനും ഒരു മിസ്സടിച്ചു. ഒരു കഥക്ക് ഉള്ള സ്കോപ്പ് കാണുന്നണ്ടല്ലോ .. നിമിഴങ്ങള് മണിക്കുറുകള് ആയി കടന്നു പോയി .. അരുടേയും മിസ്സ് വന്നില്ല..ഇനി ഇപ്പോള് കഥക്ക് വേറെ എന്തിങ്കിലും വിഷയം തപ്പേണ്ടി വരും. എന്തായാലും വടക്കേലെ കുട്ടേട്ടനോടു ചോദിക്കാം .
ഞാന് കുട്ടേട്ടന്റെ വീട്ടില് എത്തി , ഭാഗ്യത്തിന് പുള്ളി അവിടെ ഉണ്ട് , അല്ലെലും വേറെ എവിടെ പോകാന്.. കാര്യങ്ങള് എല്ലാം പുള്ളിയോട് പറഞ്ഞു , നേരത്തെ വന്ന മിസ്സ് കാളിന്റെ കാര്യം ഉള്പ്പെടേ.
ടാ നീ വിഷമിക്കണ്ടാ , നിനക്ക് ഏത് ടൈപ്പ് കഥ വേണം എന്ന് മാത്രം നീ പറയൂ. വിഷയം ഒക്കെ ഞാന് പറഞ്ഞു തരാം.
കുട്ടേട്ട നമ്മുക്ക് ഒരു ആക്ഷന് ടൈപ്പ് കഥ അക്കിയാലോ ?
ആക്കാലോ ഉദാഹരണത്തിന് നീ ഒരുകവലയില് നില്ക്കുന്നു രാത്രി 12 മണി. വേറെ ആരും അവിടെയില്ലാ. പേട്ടന്ന് അതാ ഒരു പട്ടി നിന്റെ നേര്ക്ക് കുതിച്ചു വരുന്നു... ആ സമയം നീ പോക്കറ്റില് കിടന്നിരുന്ന ബ്ലൂ ബെറി ഫോണ് എടുത്ത് പട്ടിയെലക്ഷ്യമാകി ഒറെര് ... ഏര് കൊണ്ട പട്ടി കൂളായി തിരിച്ചു വീട്ടിപോയി....എങ്ങനെണ്ട് ? മൊബൈല്‍ ഫോണ്‍ നിന്റെ ജീവിതം രക്ഷപ്പെടിത്തി ;). ഇത് വേണെമെങ്കില്‍ വീണ്ടും കുറേ ബിറ്റ്സ് ചേര്‍ക്കാം , ഉദാഹരണത്തിന് , പട്ടിയെ മാറ്റി കുറെ കള്ളന്‍ മാര്‍ വരുന്നു , കള്ളന്‍ മാര്‍ നിന്നെ വളയുന്നു.. അപ്പോള്‍ നീ പോക്കറ്റില്‍ നിന്നും ഫോണ്‍ പോക്കി കാട്ടിയിട്ട് ഇങ്ങനെ പറയുന്നു.. “ഇത് കണ്ട മൊബൈല്‍ , ഞാന്‍ ഇപ്പോള്‍ പോലീസിനെ വിളിക്കും” അപ്പോള്‍ കള്ളന്‍ മാര്‍ ഓടി രക്ഷപ്പെടുന്നു.. ഹിഹി.. ഇഷ്ടായാ ?
കുട്ടേട്ടാ ചുമ്മാ കളിക്കാതെ നല്ല ഒരു ആക്ഷന് കഥ പറയ്.. നീ പോടാ ചെക്കാ ഈ വിഷയം കൊണ്ട് ആക്ഷന് കഥ ഒന്നും പറയാന് പറ്റില്ല. നിനക്കു തലക്കു വെളിവില്ലെ.
ഞാന് : ഉണ്ടെങ്കില് ഇങ്ങോട്ടു വരില്ലായിരുന്നു... ടാ , അങ്ങനെ നീ എന്നെ അക്കല്ലെ . ഞാന് നല്ല ഒരു വിഷയം പറയാം. സമകാലീന സംഭവങ്ങള് ഒക്കെ പ്രതിഫലിക്കുന്ന ഒരു വിഷയം. ഒന്നു ഒടിച്ചു മടക്കി എടുത്താന് നിനക്കു സമ്മാനവും കിട്ടും.
തുടരണം.
കുട്ടേട്ടന്‍ ഇന്നും ആലോചിനയില്‍ ആണ് . അടുത്ത അഴ്ച പുള്ളി കഥക്കുള്ള ഐഡിയ തരാം എന്നു പറയുന്നു.
No comments:
Post a Comment