Monday, 17 March 2008

ട്രയിന്‍ യാത്ര

ഇവിടെ ജപ്പാനില്‍ എനിക്ക് എല്ലദിവസവും ട്രയിനില്‍ കയറിവേണം ഓഫീസില്‍ പോകാന്‍. ഓഫീസ്ന്നല്ല എവിടെ പോകാ‍നും ട്രയിന്‍ തന്നെ വേണം.ചതുര പെട്ടികള്‍ കുറെയെണ്ണം ചെങ്ങലക്കിട്ടപോലത്തെ ട്രയിനുകള്‍ , ഒന്നുംകൂടി എടുത്തു പറഞ്ഞാല്‍ മെട്രോ റെയില്‍വേയിലെ ട്രയിനുകള്‍. വെല്ലപോഴും ഒന്നു വാതുല്‍ക്കല്‍ നിന്ന് കാറ്റൊക്കെ കൊണ്ട് പോകാംന്ന് വിചാരിച്ചാല്‍ അവര് സമ്മതിക്കില്ല. വണ്ടിവിടണംങ്കില്‍ ഡൊറ് അടക്കണം, പഹയ്ന്മാര്‍ .

നാട്ടിലാണെങ്കില്‍ ട്രയിനിയില്‍ കയറിയാല്‍ , വാതില്‍കല്‍ ഒക്കെ നിന്ന് ഒരു പാട്ടൊക്കെ പാടി , എടക്ക് കൊണ്ട് വരുന്ന ഉഴുന്നുവട ഒക്കെ കഴിച്ച് ജോളിയായി പോവാം. പൈസയും കുറവ് , ഇവിടെ ആകെ ഒരു നേട്ടം ഉള്ളത് സമയത്തിന് എത്തും എന്നുള്ളതാണ് . സമയം ധാരാളം ബാക്കി ഉള്ള എനിക്ക് സമയത്തിന് എന്ത് വില. ഒരു ദിവസം ഓഫീസിലെക്ക് വരുന്ന വഴിക്ക് ട്രയിന്‍ ഒരു മുന്നു മിനിറ്റ് ലേറ്റായി , അപ്പോഴെക്കും അള്‍ക്കാരൊക്കെ സ്റ്റേഷനില്‍ ആകെ ചൂടായി നില്‍ക്കുകയാണ്. വാച്ചിലേക്കും ട്രാക്കിലെക്കും മാറി മാറി നോക്കികൊണ്ട്നില്‍ക്കുന്നു. എന്ത് പറയാന്‍.

ഉം ഒരു തീവണ്ടി വരുന്നുണ്ട് , പോകട്ടെ . വീണ്ടും ഒരു ബോറ് യാത്ര.

2 comments:

തോന്ന്യാസി said...

മാഷേ, ആ ട്രെയ്നിന്റെ ഡോറൊക്കെ ചവിട്ടിപ്പൊളിക്കെന്നേ.......

അവര്‍ക്കു ബോധമില്ലേലും നമുക്കില്ലേ.......

നമ്മക്കു കാറ്റൊക്കെ കൊള്ളണ്ടേ ........ഹല്ല പിന്നെ

test said...

അതെ അതെ.. ഒരു ദിവസം ഞാന്‍ ചവുട്ടിപൊളിക്കും