Thursday, 13 March 2008

ആധുനിക തടവറ

അവര്‍ എല്ലാവരും ചേര്‍ന്ന് അയാളെ തടവിലാക്കി.. ആയാലും അത് അറിഞ്ഞീല്ല . തടവറയില്‍ കേറി വളരെ കാലം കഴിഞ്ഞാണ് അത് തടവറ ആണെന്ന് അയാള്‍ മനസിലാക്കിയത്.. അവിടുത്തെ ഭാഷ ഒരു പ്രത്യേക ഭാഷ ആണ് , അതുകൊണ്ട് അയാള്‍ക്ക് അവിടെ ആരെയും കുട്ട് കിട്ടിയില്ല .. വെല്ലപോഴും ജയില്‍ പണിയുടെ ഇടവേളയില്‍ ഒരേ ഭാഷ പറയുന്ന മറ്റ് തടവുകാരെ കാണും ..

അയാള്‍ക്ക് സഹികെട്ടു , ‍ തടവറ ചാടാന്‍ തീരുമാനിച്ചു. ചുമ്മാ ചാടിയാല്‍ അയാള്‍ നാട്ടില്‍ എത്തില്ല . ഒരു വലിയ ചാട്ടം തന്നെ വേണം. പണ്ട് ഹനുമാര്‍ സ്വാമി ലങ്കയിലെക്കു ചാടിയപോലെ.. പക്ഷെ ഇതു അതിലും വലിയ ചാട്ടം ആണ് . അയാള്‍ക്കാണെങ്കില്‍ ചാട്ടം അത്ര വശവുമില്ല...

അവസാനം അയാള്‍ അതു തന്നെ ചെയ്തു . നേരേ ടോക്യോ എയര്‍പോര്‍ട്ടില്ലെക്ക് വിട്ട് സിംഗപൂര്‍ ഐയര്‍ലൈന്‍സിന്റെ ടിക്കറ്റ് എടുത്തു.. അങ്ങനെ അയാള്‍ തടവറ ചാടാന്‍ ഒരുങ്ങുകയാണ്... വില്ലന്‍ മാരേ ദയവായി ഇപ്പോ വരല്ലെ.. ഞാ‍ന്‍ ഒന്നു ചാടിക്കോട്ടെ..

2 comments:

കുട്ടു | Kuttu said...

എങ്കില്‍ ഇനി ഒറ്റ വഴിയേ ഉള്ളൂ....
സി.ഐ.ഡി.. എസ്കേപ്പ്......
ശ്..

test said...

ഹി ഹി . ഈ നരകത്തില്‍ നിന്നും കരകേറ്റിടണേ തിരുവൈക്കം വാഴും ശിവശംഭോ